ഇറ്റാലിയന്‍ ഫുട്ബോളിന് ഇനി പുതിയ പരിശീലകന്‍

By web deskFirst Published May 1, 2018, 11:18 PM IST
Highlights
  • 2012 ഇല്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ പ്രീമിയര്‍ ലീഗ് ജേതാക്കളാക്കിയ അദ്ദേഹം ഇന്ററിന് പുറമെ ഫിയോന്റീന, ലാസിയോ ടീമുകളെയും പരിശീലിപിച്ചിട്ടുണ്ട്.

റോം: ഇറ്റാലിക്കാരെ ഇനി റോബര്‍ട്ടോ മാന്‍സീനി കളി പഠിപ്പിക്കും. ഇറ്റാലിയന്‍ ഫുട്‌ബോള്‍ അസോസിയേഷനുമായി മുന്‍ ഇന്റര്‍ മിലാന്‍ പരിശീലകന്‍ കരാര്‍ ഒപ്പിട്ടുവെന്ന് ഇറ്റാലിയന്‍ മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ റഷ്യന്‍ ക്ലബ്ബായ സെന്റ് സെനിത് പീറ്റേഴ്‌സ് ബര്‍ഗിന്റെ പരിശീലകനായ മാന്‍ചിനി ഈ ജോലി ഉപേക്ഷിക്കും.

കടുത്ത് വെല്ലുവിളിയാണ് മാന്‍സീനിയെ കാത്തിരിക്കുന്നത്. ലോകകപ്പിന് പോലും യോഗ്യത നേടാന്‍ സാധിക്കാതെ പോയ ഇറ്റലിയെ പഴയ പ്രതാപത്തിലേക്ക് എത്തിക്കുകയായിരിക്കും മാന്‍സീനിയുടെ ലക്ഷ്യം. കാര്‍ലോ ആഞ്ചലോട്ടിയെ ഇറ്റാലിയന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ സമീപിച്ചിരുന്നു. എന്നാല്‍ അദ്ദേഹം ആഴ്‌സനലിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കാന്‍ സാധ്യതയുള്ളതിനാല്‍ പിന്‍മാറുകയായിരുന്നു.  

ക്ലബ്ബ് ഫുട്‌ബോളില്‍ ഏറെ അനുഭവ സമ്പത്തുള്ള പരിശീലകനാണ് മാന്‍സീനി. 2012 ഇല്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ പ്രീമിയര്‍ ലീഗ് ജേതാക്കളാക്കിയ അദ്ദേഹം ഇന്ററിന് പുറമെ ഫിയോന്റീന, ലാസിയോ ടീമുകളെയും പരിശീലിപിച്ചിട്ടുണ്ട്.
 

click me!