കരോളിന പിന്മാറി; ഇന്തോനേഷ്യയില്‍ സൈന നേവാളിന് കിരീടം

By Web TeamFirst Published Jan 27, 2019, 3:45 PM IST
Highlights

ഇന്തൊനേഷ്യന്‍ മാസ്റ്റേഴ്‌സ് ബാഡ്മിന്റണ് കിരീടം സൈന നേവാളിന്. ഫെനലില്‍ ലോക ചാംപ്യനും ഒളിംപിക് ചാംപ്യനുമായ കരോലിനാ മാരിന്‍ പരിക്കേറ്റ് പിന്‍മാറിയതോടെയാണ് സൈന കിരീടം ഉറപ്പിച്ചത്.

ജക്കാര്‍ത്ത: ഇന്തൊനേഷ്യന്‍ മാസ്റ്റേഴ്‌സ് ബാഡ്മിന്റണ് കിരീടം സൈന നേവാളിന്. ഫെനലില്‍ ലോക ചാംപ്യനും ഒളിംപിക് ചാംപ്യനുമായ കരോലിനാ മാരിന്‍ പരിക്കേറ്റ് പിന്‍മാറിയതോടെയാണ് സൈന കിരീടം ഉറപ്പിച്ചത്. ആദ്യ ഗെയിമില്‍ മാരിന്‍ 10-4ന് മുന്നില്‍ നില്‍ക്കെയാണ് താരത്തിന് പരിക്കേറ്റത്. ഇതോടെ താരം പിന്‍മാറുകയായിരുന്നു. കരഞ്ഞുക്കൊണ്ടാണ് സ്പാനിഷ് താരം കളം വിട്ടത്. 

നേരത്തെ 2009ലും 2010ലും 2012ലും സൈന ഇന്തൊനേഷ്യയില്‍ ചാംപ്യനായിട്ടുണ്ട്. ക്വാര്‍ട്ടറില്‍ പി വി സിന്ധുവിനെ തോല്‍പ്പിച്ചാണ് മാരിനെത്തിയത്. സ്പാനിഷ് താരമായ മാരിന്‍ ടൂര്‍ണമെന്റില്‍ അഞ്ചാം സീഡും സൈന എട്ടാം സീഡുമായിരുന്നു. ഇരുവരും തമ്മിലുള്ള 11 മത്സരങ്ങളില്‍ മാരിന്‍ ആറും സൈന അഞ്ചും കളി വീതം ജയിച്ചിട്ടുണ്ട്. എന്നാല്‍ അവസാനം കളിച്ച രണ്ട് മത്സരത്തിലും സൈനയെ മാരിന്‍ തോല്‍പ്പിച്ചിരുന്നു.

So hard to see as an athlete. Reigning Olympic champion ⁦⁩ retires hurt with a knee injury vs ⁦⁩ in the final of Indonesia Open. Hope its not too serious for Marin. Congrats Saina. 8th final here 👌 pic.twitter.com/tqjnlLpAld

— Viren Rasquinha (@virenrasquinha)
click me!