ശുഭ്മാന്‍ ഗില്‍ പറയുന്നു; കോലിയുടെ കീഴില്‍ ഇന്ത്യ ഒരുപാട് മാറി

By Web TeamFirst Published Jan 22, 2019, 11:10 PM IST
Highlights

ന്യൂസിലന്‍ഡില്‍ നടന്ന അണ്ടര്‍ 19 ലോകകപ്പിലാണ് ശുഭ്മാന്‍ ഗില്‍ ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോള്‍ അതേ രാജ്യത്ത് തിരിച്ചെത്തിയിരിക്കുകാണ് യുവതാരം. എന്നാല്‍ ഇപ്പോള്‍ സീനിയര്‍ ടീമിനൊപ്പമാണെന്ന് മാത്രം. സീനിയര്‍ ടീമിനൊപ്പം അരങ്ങേറാനുള്ള അവസരമാണ് താരത്തിന് വന്ന് ചേര്‍ന്നിരിക്കുന്നത്.

നേപ്പിയര്‍: ന്യൂസിലന്‍ഡില്‍ നടന്ന അണ്ടര്‍ 19 ലോകകപ്പിലാണ് ശുഭ്മാന്‍ ഗില്‍ ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോള്‍ അതേ രാജ്യത്ത് തിരിച്ചെത്തിയിരിക്കുകാണ് യുവതാരം. എന്നാല്‍ ഇപ്പോള്‍ സീനിയര്‍ ടീമിനൊപ്പമാണെന്ന് മാത്രം. സീനിയര്‍ ടീമിനൊപ്പം അരങ്ങേറാനുള്ള അവസരമാണ് താരത്തിന് വന്ന് ചേര്‍ന്നിരിക്കുന്നത്. ഹാര്‍ദിക് പാണ്ഡ്യ, കെ.എല്‍. രാഹുല്‍ എന്നിവരുടെ പുറത്താകലാണ് താരത്തിന് ടീമിലേക്കുള്ള വഴി തെളിയിച്ചത്. 

ഒമ്പത് ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ മാത്രം കളിച്ച ഗില്ലിന്റെ ശരാശരി 77 റണ്‍സാണ്. തമിഴ്‌നാടിനെതിരെ രഞ്ജിയില്‍ 268 റണ്‍സ് നേടാനും താരത്തിന് സാധിച്ചു. സീനിയര്‍ ടീമിനൊപ്പം ഏറെ പ്രതീക്ഷയിലാണ് താരം. പ്രത്യേകിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കൊപ്പം ഡ്രസിങ് റൂം പങ്കിടാനുള്ള അവസരം വലിയ ഭാഗ്യമായിട്ടാണ് ഗില്‍ കാണുന്നത്. താരം പറയുന്നതിങ്ങനെ... 

''കോലിയുമായി ഡ്രസിങ് റൂം പങ്കിടാന്‍ കഴിയുന്നത് വലിയകാര്യം. ഒരു മത്സരത്തിന് മുന്‍പ് അദ്ദേഹം ഒരുങ്ങുന്നത് നോക്കികാണാറുണ്ട്. കോലി കാരണമാണ് ഇന്ത്യന്‍ ടീമില്‍ പല മാറ്റങ്ങളുമുണ്ടായത്. പല താരങ്ങളുടെയും ഫിറ്റ്‌നെസ് ലെവലില്‍ പോലും മാറ്റം സംഭവിച്ചു. കോലിയുടെ കീഴില്‍ ഇന്ത്യ മികച്ച ഫീല്‍ഡിങ് യൂണിറ്റായി മാറുകയായിരുന്നു. ഇത്തരം കാര്യങ്ങളെല്ലാം വളരെ പ്രധാനപ്പെട്ടതാണെന്നും ഗില്‍ കൂട്ടിച്ചേര്‍ത്തു...''

click me!