ബ്രസീലിന്‍റെ അത്ഭുതബാലന്‍ മാഡ്രിഡില്‍ അവതരിച്ചു

By Web deskFirst Published Jul 20, 2018, 10:20 PM IST
Highlights
  • സാക്ഷിയായി റൊണാള്‍ഡോയും

മാഡ്രിഡ്: കഴിഞ്ഞ വര്‍ഷം മുതല്‍ റയല്‍ മാഡ്രിഡ് ആരാധകര്‍ കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരിക്കുകയായിരുന്നു അവന്‍റെ വരവ്. പെലെയും സോക്രട്ടീസും സീക്കോയും മുതല്‍ റൊണാള്‍ഡീഞ്ഞോയും റൊണാള്‍ഡോയും പിറന്ന ഫുട്ബോളിന്‍റെ പുണ്യ ഭൂമിയില്‍ നിന്ന് സ്പെയിനില്‍ അത്ഭുതങ്ങള്‍ കാണിക്കാനെത്തുന്ന ആ കൗമാരക്കാരനായി. അവസാനം നീണ്ടു പോയ ആ അവതാരപ്പിറവിക്ക് മാഡ്രിഡിലെ സാന്‍റിയാഗോ ബെര്‍ണാബ്യൂ സാക്ഷ്യം വഹിച്ചു.

🌱⚽ pic.twitter.com/C9d4B7vfIY

— Real Madrid C.F. 🇬🇧🇺🇸 (@realmadriden)

സാംബാ താളത്തിന്‍റെ വേഗം പോലെ പന്തിനെ വരുതിയിലാക്കി കുതിക്കുന്ന വീനിഷ്യസ് ജൂണിയറിനെ റയല്‍ മാഡ്രിഡ് ഔദ്യോഗികമായി അവതരിപ്പിച്ചു. ബ്രസീലിയന്‍ ക്ലബ് ഫ്ലെമംഗോയില്‍ നിന്ന് 45 മില്യണ്‍ യൂറോയുടെ കരാറിലാണ് വിനീഷ്യസ് സ്പാനിഷ് വമ്പന്മാരുടെ പടക്കളത്തിലേക്കെത്തുന്നത്. റയലിലെത്തുന്ന വിനീഷ്യസിന് ആശംസകള്‍ നേരാന്‍ വിഖ്യത താരം റൊണാള്‍ഡോയും എത്തിയിരുന്നു.

ക്ലബ് പ്രസിഡന്‍റ്  ഫ്ലോറന്‍റിനോ പെരസുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം ബെര്‍ണാബ്യൂവിലിറങ്ങിയ താരം ചില പൊടികെെകള്‍ ഗ്രൗണ്ടില്‍ അവതരിപ്പിക്കുകയും ചെയ്തു. പ്രീ സീസണ്‍ ടൂര്‍ണമെന്‍റാണ് റയലിനായി വിനീഷ്യസ് ആദ്യം കളിക്കുക. ഇന്‍റര്‍നാഷണല്‍ ചാമ്പ്യന്‍സ് കപ്പിലും താരത്തിന് അവസരം ലഭിച്ചേക്കും. സിനദിന്‍ സിദാന് പകരക്കാരനായി ജൂലന്‍ ലെപ്‌റ്റെഗ്യുയിയുടെ കീഴിലാണ് യൂറോപ്യന്‍ ചാമ്പ്യന്മാര്‍ ഇനി കളത്തിലിറങ്ങുക. 

🇧🇷
😃 con un fan muy especial... pic.twitter.com/uq4mFpdhkT

— Real Madrid C.F. (@realmadrid)
click me!