അന്നത്തെ പോലെയല്ല, ഇത് ടീം വേറെയാണ്; കിവീസിന് കോലിയുടെ മുന്നറിയിപ്പ്

By Web TeamFirst Published Jan 22, 2019, 7:19 PM IST
Highlights

2014ല്‍ ന്യൂസിലന്‍ഡില്‍ പര്യടനം നടത്തിയ ഇന്ത്യന്‍ ടീമല്ല ഇപ്പോഴത്തേതെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. നേപ്പിയറില്‍ നാളെ നടക്കുന്ന ആദ്യ ഏകദിനത്തിന് മുന്നോടിയായി മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കോലി. വലിയ സ്‌കോറുകളെ ഭയക്കുന്നില്ലെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ വ്യക്തമാക്കി.

നേപ്പിയര്‍: 2014ല്‍ ന്യൂസിലന്‍ഡില്‍ പര്യടനം നടത്തിയ ഇന്ത്യന്‍ ടീമല്ല ഇപ്പോഴത്തേതെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. നേപ്പിയറില്‍ നാളെ നടക്കുന്ന ആദ്യ ഏകദിനത്തിന് മുന്നോടിയായി മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കോലി. വലിയ സ്‌കോറുകളെ ഭയക്കുന്നില്ലെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ വ്യക്തമാക്കി. അവസാന തവണ ഇന്ത്യ ന്യൂസിലന്‍ഡില്‍ നാല് ഏകദിനങ്ങളിലും പരാജയപ്പെടുകയായിരുന്നു. ഒരെണ്ണം സമനിലയായി. 

കോലി തുടര്‍ന്നു... 2014ല്‍ ഞങ്ങള്‍ പരിചയസമ്പന്നരായ നിരയല്ലായിരുന്നു. എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ടീം ഒരുപാട് മാറി. ഞങ്ങളുടെ കഴിവിനെ കുറിച്ച് വ്യക്തമായ ബോധ്യമുണ്ട് ഇപ്പോള്‍. ന്യൂസിലന്‍ഡ് വലിയ സ്‌കോര്‍ ഉയര്‍ത്താന്‍ കെല്‍പ്പുള്ള ടീമാണ്. ഇത്തരം ഘട്ടങ്ങളില്‍ പതറാതെ നില്‍ക്കുകയാണ് വേണ്ടത്. വലിയ സ്‌കോറുകള്‍ മറികടക്കാനുള്ള കരുത്ത് ടീമിനുണ്ട്. ഇനി ആദ്യം ബാറ്റ് ചെയ്താല്‍ 300നപ്പുറമുള്ള സ്‌കോര്‍ ഉയര്‍ത്താന്‍ ഇന്ത്യക്ക്‌ സാധിക്കുമെന്നും കോലി പറഞ്ഞു.

ഇവിടെ മിക്കവാറും ഗ്രൗണ്ടുകള്‍ ചെറുതാണ്. അതുക്കൊണ്ട് തന്നെ ബാറ്റ്‌സ്മാന്‍മാര്‍ ശരിയായ ദിശ കണ്ടെത്തണം. എന്നാല്‍ ബൗളര്‍മാര്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നും കോലി കൂട്ടിച്ചേര്‍ത്തു. ന്യൂസിലന്‍ഡില്‍ അഞ്ച് ഏകദിനങ്ങളും മൂന്ന് ട്വന്റി20 മത്സരങ്ങളുമാണ് ഇന്ത്യ കളിക്കുന്നത്. 

click me!