കേരളത്തിന് സഹായവുമായി അസ്യൂസ്

By Web TeamFirst Published Sep 3, 2018, 11:29 PM IST
Highlights

50% കിഴിവാണ്  വെള്ളത്തിൽ തകർന്ന ഭാഗങ്ങളുടെ പാർട്സുകൾക്ക് കമ്പനി പ്രഖ്യാപിച്ചിട്ടുള്ളത്. കേടായ ഭാഗങ്ങൾ മാറ്റി വാങ്ങേണ്ടി വരികയാണെങ്കിൽ മാത്രം അതിന് വരുന്ന വിലയുടെ പകുതി മാത്രം നൽകിയാൽ മതി.

ദില്ലി: കേരളത്തിന് സഹായവുമായി തായ്‍വാനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ അസ്യൂസ്. പ്രളയത്തിൽ കേടുപാടുകൾ പറ്റിയ അസ്യൂസ് ഉത്പന്നങ്ങൾ സർവീസ് ചെയ്യുന്നതിനായി ഉപയോക്താക്കൾക്ക് എല്ലാ അംഗീകൃത സർവീസ് കേന്ദ്രങ്ങളിലും  ഒരു ക്യാംപ്  സ്ഥാപിക്കും എന്നാണ് റിപ്പോർട്ട്. കമ്പനി ഉപഭോക്താക്കൾക്ക് ലേബർ ചാർജിൽ 100% സൗജന്യമായിട്ടാണ് നൽകുക.

50% കിഴിവാണ്  വെള്ളത്തിൽ തകർന്ന ഭാഗങ്ങളുടെ പാർട്സുകൾക്ക് കമ്പനി പ്രഖ്യാപിച്ചിട്ടുള്ളത്. കേടായ ഭാഗങ്ങൾ മാറ്റി വാങ്ങേണ്ടി വരികയാണെങ്കിൽ മാത്രം അതിന് വരുന്ന വിലയുടെ പകുതി മാത്രം നൽകിയാൽ മതി.

ഓഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 10 വരെ ഈ ക്യാമ്പ് നടക്കും. വാറണ്ടിയുള്ള ഉപകരണങ്ങളിൽ മാത്രംആയിരിക്കും ഈ 50% ഓഫർ ലഭിക്കുക..അതിനാൽ, നിങ്ങളുടെ ഉപകരണം ഒരു വർഷത്തിന് മേലെ അതായത് വാറന്റി കഴിഞ്ഞത് ആണ് എങ്കിൽ മുഴുവൻ തുകയും നൽകേണ്ടി വരും

click me!