ട്വിറ്ററിൽ ട്രെന്റിംഗായി " സിപിഎം ഭീകരത "

By Web TeamFirst Published Feb 18, 2019, 12:21 AM IST
Highlights

 കഴിഞ്ഞ രണ്ട് ദിവസമായി ട്വിറ്ററിൽ പുൽവാമ ഭീകരാക്രമണം ആയിരുന്നു ട്രെന്‍റിംഗ്  ടോപ്പിക്കിൽ ഒന്നാമത്. അത് മറികടന്നാണ് ' സിപിഎം ടെറ൪ ' എന്ന വിഷയം ട്വിറ്ററിൽ ഏറ്റവും കൂടുതൽപേ൪ ട്വീറ്റ് ചെയ്ത ട്രെന്‍റിംഗ് ടോപ്പിക്കായത്. 

തിരുവനന്തപുരം:  കഴിഞ്ഞ രണ്ട് ദിവസമായി ട്വിറ്ററിൽ പുൽവാമ ഭീകരാക്രമണം ആയിരുന്നു ട്രെന്‍റിംഗ്  ടോപ്പിക്കിൽ ഒന്നാമത്. അത് മറികടന്നാണ് ' സിപിഎം ടെറ൪ ' എന്ന വിഷയം ട്വിറ്ററിൽ ഏറ്റവും കൂടുതൽപേ൪ ട്വീറ്റ് ചെയ്ത ട്രെന്‍റിംഗ് ടോപ്പിക്കായത്. കാസര്‍കോട് ഇന്ന് വൈകീട്ട് നടന്ന ഇരട്ടകൊലപാതകം വാര്‍ത്തയായതോടെ ട്വിറ്ററില്‍ ട്രന്‍റിംഗ് മാറുകയായിരുന്നു. കഴിഞ്ഞ പതിനാലാം തിയതിമുതല്‍ ട്വിറ്ററിലും ഗൂഗിളിലും ട്രന്‍റിംഗായി നിനിരുന്നത് പുല്‍വാമ അക്രമണവുമായി ബന്ധപ്പെട്ട വാര്‍ത്തകളായിരുന്നു. രാജ്യത്തെ അര്‍ദ്ധ സൈനീക വിഭാഗത്തിന് നേരെയുണ്ടായ അക്രമണം രാജ്യാന്തര തലത്തില്‍ തന്നെഏറെ ചര്‍ച്ചയായി. ലോകരാഷ്ട്രങ്ങള്‍ ഇന്ത്യയ്ക്ക് പിന്തുണയുമായെത്തി. 

എന്നാല്‍ കഴിഞ്ഞ നാല് ദിവസം ട്രന്‍റിംഗായി നിന്നിരുന്ന പുല്‍വാമ അക്രമണത്തെ പിന്തള്ളിയാണ് ഇപ്പോള്‍ ' സിപിഎം ടറര്‍ ' ട്വിറ്ററില്‍ ഒന്നാം സ്ഥാനത്തെത്തിയത്. ലോകസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനിടെ ഉണ്ടായ ഇരട്ടക്കൊലപാതകം ഏറെ നടുക്കമാണുണ്ടാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി പ്രധാന വാര്‍ത്തകളായി കൊടി സുനി പരോളിലിറങ്ങി കൊട്ടേഷന്‍ ഏറ്റെടുത്ത് അറസ്റ്റിലായതു. അരിയിൽ ഷുക്കൂർ വധക്കേസില്‍ പി ജയരാജനും ടി വി രാജേഷും കുറ്റവാളി പട്ടികയില്‍ ഉള്‍പ്പെട്ടതും സിപിഎമ്മിനേറ്റ തിരിച്ചടിയായിരുന്നു. 


 

click me!