ബഹിരാകാശ ഗവേഷണം, സ്റ്റാര്‍ട്ടപ്പുകള്‍... ഗ്ലോബൽ ടെക്നോളജി സമ്മിറ്റിൽ നടക്കുന്ന ചര്‍ച്ചകള്‍

By Web TeamFirst Published Nov 15, 2022, 1:09 PM IST
Highlights

പൊതുജനങ്ങള്‍ക്കും ഗ്ലോബൽ ടെക്നോളജി സമ്മിറ്റിൽ പങ്കെടുക്കാം. ഇപ്പോള്‍ തന്നെ ഓൺലൈനായി രജിസ്റ്റര്‍ ചെയ്യാനാകും.

കാര്‍ണെഗി ഇന്ത്യയുടെ വാര്‍ഷിക ഫ്ലാഗ്ഷിപ് സമ്മിറ്റ് ആയ ഗ്ലോബൽ ടെക്നോളജി സമ്മിറ്റ് (Global Technology Summit) നവംബര്‍ 29 മുതൽ ഡിസംബര്‍ ഒന്ന് വരെ നടക്കും.

ഇത്തവണത്തെ സമ്മേളനത്തിന്‍റെ രണ്ടാം ദിനം ബഹിരാകാശ ഗവേഷണം, ആയുഷ്‍മാൻ ഭാരത് ഡിജിറ്റൽ മിഷൻ (ABDM), സെമികണ്ടക്ടര്‍ പാര്‍ട്‍ണര്‍ഷിപ്പുകള്‍, ആരോഗ്യമേഖലയിലെ ശ്രദ്ധേയമായ മാറ്റങ്ങള്‍ (Disrupting Healthcare for India) തുടങ്ങിയവ ചര്‍ച്ചയാകും.

രണ്ടാം ദിവസത്തെ ചര്‍ച്ചകള്‍ നാവിഗേറ്റിങ് പാര്‍ട്‍ണര്‍ഷിപ്‍സ് ആൻഡ് അലയന്‍സസ് ഫോര്‍ ഫ്യൂച്ചര്‍ (Navigating Partnerships and Alliances for the Future) എന്ന പ്രമേയത്തിലാണ് നടക്കുന്നത്. 

രണ്ടാം ദിവസം ചര്‍ച്ചയാകുന്ന ചില പ്രധാന വിഷയങ്ങള്‍:

•    What’s new IN-SPACe?
•    India as a Startup Nation
•    Startup 20: An Agenda for G20
•    Panel: Bridgital USP: Building Unique Semiconductor Partnerships
•    Technology & Trade: Opportunities and Challenges
•    National Quantum Mission
•    Responsible AI: A Strategic Imperative

ഈ മേഖലകളിലെ വിദഗ്‍ധരാണ് ചര്‍ച്ചകളിൽ പങ്കെടുക്കുന്നത്. ഐ.എസ്.ആര്‍.ഒ അസോസിയേറ്റ് സയന്‍റിഫിക് സെക്രട്ടറി വിക്ടര്‍ ജോസഫ് ടി., കാര്‍ണെഗി ഇന്ത്യയിലെ നോൺറെസിഡന്‍റ് സീനിയര്‍ ഫെലോമാരായ വിജയ് ഗോഖലെ, ശ്രീനാഥ് രാഘവൻ, കേന്ദ്ര സര്‍ക്കാരിന്‍റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് അജയ് കുമാര്‍ സൂദ്, നിലവിലെ മെറ്റ ഗ്ലോബൽ അഫെയേഴ്സ് പ്രസിഡന്‍റും മുൻപ് യു.കെ ഉപ പ്രധാനമന്ത്രിയുമായിരുന്ന നിക് ക്ലെഗ്, യൂറോപ്യൻ കമ്മീഷൻ ഫോര്‍ എ യൂറോപ് ഫിറ്റ് ഫോര്‍ എ ഡിജിറ്റൽ ഏജ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് മാര്‍ഗ്രെതെ വെസ്റ്റഗാര്‍, മൈക്രോസോഫ്റ്റ് ഇന്ത്യയുടെ നാഷണൽ ടെക്നോളജി ഓഫീസര്‍ രോഹിണി ശ്രീവത്സ, ഓസ്ട്രേലിയൻ സ്ട്രാറ്റജിക് പോളിസി ഇന്‍സ്റ്റിറ്റ്യൂട്ട് സീനിയര്‍ അനലിസ്റ്റ് സമാന്ത ഹോഫ്‍മാന്‍ എന്നിവര്‍ പാനലുകളുടെ ഭാഗമാകും.

വിജയ് ഗോഖലെ എഴുതിയ പുസ്തകം ആഫ്റ്റര്‍ ടിയാൻമെൻ: ദി റൈസ് ഓഫ് ചൈന (After Tiananmen: The Rise of China) പ്രകാശനത്തിനും ഗ്ലോബൽ ടെക്നോളജി സമ്മിറ്റ് വേദിയാകും. ന്യൂഡൽഹി ദി ഒബെറോയ് ഹോട്ടലിൽ നവംബര്‍ 30ന് വൈകീട്ട് 7.30നാണ് ചടങ്ങ്. പുസ്തക പ്രകാശനത്തിൽ പങ്കെടുക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

ജിയോപൊളിറ്റിക്സ് ഓഫ് ടെക്നോളജി എന്നതാണ് ഇത്തവണത്തെ ഗ്ലോബൽ ടെക്നോളജി സമ്മിറ്റിന്‍റെ മുഖ്യ പ്രമേയം. വിദേശകാര്യ മന്ത്രാലയമാണ് സഹപ്രായോജകര്‍. വ്യവസായ പ്രമുഖര്‍, രാഷ്ട്രീയ നേതാക്കള്‍, ശാസ്ത്രജ്ഞര്‍ തുടങ്ങിയവര്‍ ചര്‍ച്ചകളുടെ ഭാഗമാണ്. ഇന്ത്യയ്ക്കും പുറത്തു നിന്നുമുള്ള മന്ത്രിതല പ്രാതിനിധ്യവും ഉണ്ട്. ടെക്നോളജി പോളിസി, സൈബര്‍ റെസിലിയന്‍സ്, പബ്ലിക് ഹെൽത്, ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ച്ചര്‍, സെമി കണ്ടക്ടര്‍, ഇന്ത്യയുടെ ജി20 അധ്യക്ഷപദവി എന്നിവ ചര്‍ച്ചയാകും.

പൊതുജനങ്ങള്‍ക്ക് വെര്‍ച്വലായി ചര്‍ച്ചകളുടെ ഭാഗമാകാം. ഗ്ലോബൽ ടെക്നോളജി സമ്മിറ്റിൽ പങ്കെടുക്കാൻ ഇപ്പോള്‍ തന്നെ രജിസ്റ്റര്‍ ചെയ്യാം.

click me!