ഇന്‍റര്‍നെറ്റ് സേവനം തടസ്സപ്പെടുമെന്ന വാര്‍ത്ത പൂര്‍ണമായും ശരിയല്ലെന്ന് വിദഗ്ദ്ധര്‍

By Web TeamFirst Published Oct 12, 2018, 8:22 PM IST
Highlights

ആഗോളതലത്തിലെ വിവിധ ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ സെര്‍വറുകള്‍ അപ്‌ഡേറ്റ് ചെയ്യുന്ന മുറയ്ക്ക് ഈ പ്രവൃത്തി അവസാനിക്കും. ഇക്കാര്യം അന്താരാഷ്ട്ര ഏജന്‍സിയായ ഐകാന്‍ (icann -ഇന്റര്‍നെറ്റ് കോര്‍പറേഷന്‍ ഫോര്‍ അസൈന്‍ഡ് നെയിംസ് ആന്റ് നമ്പേഴ്‌സ് )  സ്ഥിരീകരിച്ചിട്ടുണ്ട്.
 

ആഗോളതലത്തില്‍ അടുത്ത 48 മണിക്കൂര്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടസ്സപ്പെടുമെന്ന വാര്‍ത്തകള്‍ ശരിയല്ലെന്ന് സൈബര്‍ വിദഗ്ദ്ധര്‍. സൈബര്‍ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി വിവിധ ഡിഎന്‍എസ് സെര്‍വ്വറുകള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനാല്‍ സെര്‍വ്വറുകള്‍ താത്കാലികമായി പ്രവര്‍ത്തരഹിതമാക്കുമെങ്കിലും അത് 99 ശതമാനം ഇന്റര്‍നെറ്റ് ഉപഭോക്താക്കളേയും ബാധിക്കില്ലെന്ന്  അന്താരാഷ്ട്ര ഏജന്‍സിയായ ഐകാന്‍ ( ഇന്റര്‍നെറ്റ് കോര്‍പറേഷന്‍ ഫോര്‍ അസൈന്‍ഡ് നെയിംസ് ആന്റ് നമ്പേഴ്‌സ്) അറിയിച്ചു. 

ഏതെങ്കിലും ഇന്റര്‍നെറ്റ് ഉപഭോക്താകള്‍ക്ക്  തടസ്സങ്ങള്‍ നേരിടേണ്ടി വന്നാല്‍ തന്നെ അത് ഏതാനും സമയത്തേക്ക് മാത്രമായിരിക്കും. ലോകത്തെല്ലായിടത്തും ഒരേസമയം അത് സംഭവിക്കുകയുമില്ല. എന്നാല്‍ എപ്പോള്‍ ആയിരിക്കും ഇത്തരമൊരു തടസ്സം ഉണ്ടാവുക എന്ന് കൃത്യമായി പ്രവചിക്കാനാവില്ല.

ആഗോളതലത്തിലെ വിവിധ ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ സെര്‍വറുകള്‍ അപ്‌ഡേറ്റ് ചെയ്യുന്ന മുറയ്ക്ക് ഈ പ്രവൃത്തി അവസാനിക്കും. ഇക്കാര്യം അന്താരാഷ്ട്ര ഏജന്‍സിയായ ഐകാന്‍ (icann -ഇന്റര്‍നെറ്റ് കോര്‍പറേഷന്‍ ഫോര്‍ അസൈന്‍ഡ് നെയിംസ് ആന്റ് നമ്പേഴ്‌സ് )  സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനോടകം തന്നെ ഈ പ്രവൃത്തി തുടങ്ങി കഴിഞ്ഞെന്നും ഇതേ രീതിയില്‍ അത് മുന്നോട്ട് പോകുമെന്നും ഏജന്‍സി വിശീദകരിക്കുന്നു. 

അടുത്ത 48 മണിക്കൂറിനുള്ളില്‍ ആഗോളതലത്തില്‍ ഇന്റര്‍നെറ്റ് സേവനം തടസപ്പെടുമെന്ന രീതിയില്‍ റഷ്യന്‍ടൈംസ് അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ നേരത്തെ വാര്‍ത്ത നല്‍കിയിരുന്നു. ആള്‍ ഇന്ത്യ റേഡിയോ ന്യൂസ് അടക്കമുള്ള വാര്‍ത്തമാധ്യമങ്ങളും ഈ വാര്‍ത്ത നല്‍കി. ഇതോടെയാണ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടസ്സപ്പെടുമെന്ന വാര്‍ത്ത വ്യാപകമായി പ്രചരിച്ചത്.
 

click me!