ചരിത്ര ദൗത്യത്തിനായി നാസയും സ്പേസ് എക്സും; 4 ബഹിരാകാശ യാത്രികരുമായി ഡ്രാഗൺ പേടകം നാളെ വിക്ഷേപിക്കും

By Web TeamFirst Published Nov 14, 2020, 1:43 PM IST
Highlights

സ്വകാര്യ സ്പേയ്സ്ക്രാഫ്റ്റ് ഉപയോഗിച്ച് ബഹിരാകാശ യാത്രികരെ ഓര്‍ബിറ്റിലേക്ക് എത്തിക്കുന്ന നാസയുടെ ആദ്യത്തെ ഉദ്യമമാണ് ഇത്. ഇറ്റ കൊടുങ്കാറ്റിനെ തുടര്‍ന്ന് ഫ്ലോറിഡയിലെ തീരത്തുണ്ടായ മാറ്റമാണ് വിക്ഷേപണം നീട്ടി വയ്ക്കാന്‍ കാരണമായത്. 

വാഷിംഗ്ടണ്‍: നാല് ബഹിരാകാശ യാത്രികരെ വഹിച്ചുകൊണ്ട് സ്പേസ് എക്സിന്റെ ഡ്രാഗൺ പേടകം നാളെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് വിക്ഷേപിക്കും. ചരിത്ര ദൗത്യത്തിനായി നാസയും സ്പേസ് എക്സും തയ്യാറായി കഴിഞ്ഞു. വെള്ളിയാഴ്ച പ്രഖ്യാപിച്ച വിക്ഷേപണം മോശം കാലാവസ്ഥയേത്തുടര്‍ന്നാണ് ഞായറാഴ്ചത്തേക്ക് മാറ്റിയത്. 

സ്വകാര്യ സ്പേയ്സ്ക്രാഫ്റ്റ് ഉപയോഗിച്ച് ബഹിരാകാശ യാത്രികരെ ഓര്‍ബിറ്റിലേക്ക് എത്തിക്കുന്ന നാസയുടെ ആദ്യത്തെ ഉദ്യമമാണ് ഇത്. ഇറ്റ കൊടുങ്കാറ്റിനെ തുടര്‍ന്ന് ഫ്ലോറിഡയിലെ തീരത്തുണ്ടായ മാറ്റമാണ് വിക്ഷേപണം നീട്ടി വയ്ക്കാന്‍ കാരണമായത്. നാസയുടെ കേപ് കാനവെറാലിലെ കെന്നഡി സ്പേയ്സ് സെന്‍ററില്‍ നിന്നാകും വിക്ഷേപണം. മൂന്ന് അമേരിക്കന്‍ സ്വദേശികളും ഒരു ജപ്പാന്‍കാരനും അടങ്ങുന്നതാണ് പര്യവേഷണ സംഘം. മൈക്ക് ഹോപ്കിന്‍സ് എന്ന അമേരിക്കക്കാരനാണ് ദൗത്യത്തിലെ തലവന്‍. 

എട്ട് മണിക്കൂര്‍ മുതല്‍ ഒരു ദിവസം വരെ നീളാവുന്നതാണ് യാത്രയെന്നാണ് റിപ്പോര്‍ട്ട്. ഡ്രാഗൺ പേടകം ഉപയോഗിച്ചുള്ള സ്പേയ്സ് എക്സിന്‍റെ ആദ്യ ദൗത്യം കൂടിയാണ് ഇത്. 

click me!