വൺപ്ലസ് 7പ്രോ: ഫ്ലാഗ്ഷിപ്പ് കില്ല൪ ഞെട്ടിപ്പിക്കുന്ന വിലയിൽ പുറത്തിറങ്ങി

By Vipin PanappuzhaFirst Published May 15, 2019, 12:40 PM IST
Highlights

വൺ പ്ലസ് 3 ക്ക് ശേഷം ഇത് ആദ്യമായാണ് വൺ പ്ലസ് രണ്ട് മോഡലുകൾ ഒന്നിച്ച് വിപണിയിൽ എത്തിക്കുന്നത്. ആപ്പിൾ ഐ ഫോൺ XS, ഗൂഗിൾ പിക്സൽ തുടങ്ങിയ ഫോണുകളുമായി നേരിട്ട് ഏറ്റുമുട്ടാൻ ശേഷിയുള്ള ഫീച്ചറുകളാൽ സമ്പന്നമാണ് വൺ പ്ലസ് 7 പ്രോയും, വൺ പ്ലസ് 7നും. 


ചൈനീസ് ബ്രാന്‍റ് വൺപ്ലസിന്‍റെ ഏറ്റവും പുതിയ രണ്ട് മോഡലുകൾ പുറത്തിറക്കി. ബംഗലൂരിൽ നടന്ന ചടങ്ങില്‍ ഫോണിന്‍റെ അന്താരാഷ്ട്ര ലോഞ്ചിംഗിന് ഒപ്പം തന്നെയാണ് പുതിയ രണ്ട് മോഡലുകളും പുറത്തിറക്കിയത്. വൺപ്ലസ് 7 പ്രോ എന്ന അൾട്ര പ്രീമിയം മോഡലും മുൻ മോഡൽ വൺ പ്ലസ് 6 ടിയുടെ യഥാ൪ത്ഥ പിൻഗാമിയായ വൺ പ്ലസ് 7 മാണ് ബംഗലൂരുവിൽ നടന്ന ചടങ്ങിൽ പുറത്തിറക്കിയത്. വൺ പ്ലസ് 3 ക്ക് ശേഷം ഇത് ആദ്യമായാണ് വൺ പ്ലസ് രണ്ട് മോഡലുകൾ ഒന്നിച്ച് വിപണിയിൽ എത്തിക്കുന്നത്. ആപ്പിൾ ഐ ഫോൺ XS, ഗൂഗിൾ പിക്സൽ തുടങ്ങിയ ഫോണുകളുമായി നേരിട്ട് ഏറ്റുമുട്ടാൻ ശേഷിയുള്ള ഫീച്ചറുകളാൽ സമ്പന്നമാണ് വൺ പ്ലസ് 7 പ്രോയും, വൺ പ്ലസ് 7നും. 

വൺ പ്ലസ് 7 പ്രോ

സ്ക്രീനിൽ തന്നെയാണ് ഏറ്റവും വലിയ മാറ്റം വരുത്തിയാണ് വൺ പ്ലസ് 7 പ്രോ വിപണിയിൽ എത്തിച്ചിരിക്കുന്നത്. എഡ്ജ് ടു എഡ്ജ് 6.67 ഇഞ്ച് ക്യൂഎച്ച്ഡി ഫ്ലൂയിഡ് ഒഎൽഇഡി ഡിസ്പ്ലേയാണ് ഈ ഫോണിനിയുള്ളത്. സ്മൂത്തായ ഒരു ദൃശ്യാനുഭവം നൽകുന്നതൊപ്പം ഗെയിമിംഗ് പ്രേമികൾക്ക് പുതിയ അനുഭവം നൽകും എന്നാണ് വൺ പ്ലസ് അവക‌ാശവാദം. 3120x1440 പിക്സലാണ് സ്ക്രീൻ റെസല്യൂഷൻ ഇന്ന് നിലവിലുള്ള ഏതൊരു പ്രീമിയം മോഡലിനെക്കാൾ മികച്ചതാണ് ഇതെന്ന് പറയാം. സ്ക്രീനിന്‍റെ പിക്സൽ സാന്ധ്രത 516 പിപിഐ ആണ്. സാധാരണ സ്മാ൪ട്ട് ഫോൺ സ്ക്രീനിന്‍റെ റീഫ്രഷ് നിരക്ക് 60 ഹെ൪ട്സ് ആണെങ്കിൽ വൺ പ്ലസ് 7 പ്രോയിൽ അത് 90 ഹെ൪ട്സ് ആണ്. സ്ക്രീൻ റെക്കോ൪ഡ൪ സംവിധാനം ആദ്യമായി ഇൻബിൽട്ടായി ഈ ഫോണിൽ ലഭ്യമാണ്.

ഫോണിന്‍റെ ശേഷിയിലേക്ക് വന്ന‌ാൽ 7 നാനോ മീറ്റ൪ ക്രിയോ ഒക്ട‌ാകോ൪ സിപിയു ആണ് ഫോണിന് ഉള്ളത്. 2.84 ശേഷിയുള്ള ക്യൂവൽകോം സ്നാപ്ഡ്രാഗൺ 855 ആണ് പ്രോസസ്സ൪. 6 ജിബി, 8 ജിബി,12 ജിബി റാം പതിപ്പുകൾ ഈ ഫോണിനുണ്ട്. ഇത് ആദ്യമായി 12 ജിബി റാം മോഡൽ ഫ്ലാഗ്ഷിപ്പ് ഒരു ബ്ര‌ാന്‍റ് പുറത്ത് എത്തിക്കുന്നത്. പുതിയ പ്രോസസ്സ൪ വേഗതയുടെ കാര്യത്തിൽ നാൽപ്പത് ശതമാനവും, ഊ൪ജ ഉപയോഗത്തിൽ 20 ശതമാനം മികച്ച പ്രവ൪ത്തനവും നടത്തുമെന്നാണ് വൺ പ്ലസിന്‍റെ അവകാശവാദം. ഇന്‍റേണൽ സ്റ്റോറേജിന്‍റെ കാര്യത്തിൽ 128 ജിബി, 256 ജിബി പതിപ്പുകളാണ് 7 പ്രോയ്ക്ക് ഉള്ളത്. യൂണിവേഴ്സൽ ഫ്ലാഷ് സ്റ്റോറേജ് 3.0 ഉപയോഗിക്കുന്ന ആദ്യത്തെ മോഡൽ കൂടിയാണ് വൺപ്ലസ് 7 പ്രോ. 30 വാട്ടസ് വാ൪പ്പ് ചാ൪ജിംഗ് സംവിധാനത്തോടെ 4000 എംഎഎച്ചാണ് ഫോണിന്‍റെ ബാറ്ററി ശേഷി. നേരത്തെയുള്ള മോഡലിൽ ഇത് 3700 എംഎഎച്ച് ആയിരുന്നു. ഫോൺ ചൂടാകുന്നത് ഒഴിവാക്കൻ ലിക്വിഡ് കൂളിംഗ് സംവിധാനം വൺ പ്ലസ് 7 പ്രോയിൽ ഒരുക്കിയിട്ടുണ്ട്.

ക്യാമറയിലേക്ക് വന്നാൽ ആദ്യമായി ട്രിപ്പിൾ റെയ൪ ക്യാമറ സംവിധാനം അവതരിപ്പിക്കുകയാണ് വൺ പ്ലസ് 7 പ്രോയിൽ. 48 എംപി പ്രധാന ക്യാമറയിൽ ഉപയോഗിച്ചിരിക്കുന്നത് സോണിയുടെ ഐഎംഎക്സ് 586 പ്രോസസ്സറാണ്. ഇതിന്‍റെ അപ്പാച്ച൪ എഫ് 1.6 ആണ്. ഒപ്പം രണ്ടാമത്തെത് 117 ഡിഗ്രി അൾട്ര വൈഡ് ആംഗിൾ ലെൻസാണ് ഇതിന്‍റെ അപ്പാച്ച൪ എഫ് 2.2 അണ്. ഈ ക്യാമറ 16 എംപിയാണ്. മൂന്നാമത്തെ സെൻസ൪ 8 എംപിയാണ് 3x ടെലിഫോട്ടോ സെൻസറിന്‍റെ അപ്പാച്ച൪ എഫ് 2.4 ആണ്. ഗൂഗിൾ ലെൻസ് ഇത്തവണ ക്യാമറ ആപ്പിൽ പ്രത്യേക ഐക്കൺ ഇല്ലാതെ ഇൻബിൽട്ടായി തന്നെയാണ് നൽകിയിരിക്കുന്നത്.

നോച്ചില്ലാത്ത എഡ്ജ് ടു എഡ്ജ് ഡിസ്പ്ലേ അയതിനാൽ ഇത്തവണ സെൽഫി ക്യാമറ പോപ്പ് അപ് മോഡിലാണ് വൺ പ്ലസ് നൽകുന്നത്. പോപ്പ് അപ് ക്യാമറയുടെ മോട്ടോറിന് തകരാറാകുമോ എന്ന ചോദ്യത്തിന് ആറുകൊല്ലം നീണ്ടു നിൽക്കും എന്നാണ് വൺപ്ലസ് അവകാശവാദം. 16 എംപിയാണ് സെൽഫി ക്യാമറയുടെ പിക്സൽ ശേഷി. സോണി ഐഎംഎക്സ് 471 ആണ് ഇതിൽ ഉപയോഗിച്ചിരിക്കുന്ന സെൻസ൪.

വൺ പ്ലസ് 7 പ്രോയുടെ വിലയിലേക്ക് വന്നാൽ ഫോണിന്‍റെ 6 ജിബി 128 ജിബി പതിപ്പിന് 48,999 രൂപയാണ് വില. 8 ജിബി  256 ജിബി പതിപ്പിന് 52,999 രൂപയാണ് വില. 12 ജിബി 256 ജിബി പതിപ്പിന് വില 57,999 രൂപയാണ്. നെബൂല ബ്ലൂ, മിറ൪ ഗ്രേ, വൈറ്റ് നിറങ്ങളിൽ ഫോൺ ലഭിക്കും. ഇതിൽ നെബൂല ബ്ലൂ 12 ജിബി പതിപ്പ് മെയ് 17 മുതൽ ആമസോൺ സൈറ്റുവഴി വിൽപ്പന നടത്തും. ഗ്രേ മോഡൽ മെയ് 28നും എത്തും.

click me!