Latest Videos

59 ചൈനീസ് ആപ്പുകൾ നിരോധിച്ചതിന് പിന്നാലെ വീബോയിലെ അക്കൗണ്ട് നീക്കി പ്രധാനമന്ത്രി

By Web TeamFirst Published Jul 2, 2020, 1:33 PM IST
Highlights

തിങ്കളാഴ്ചയാണ് ടിക് ടോക് അടക്കമുള്ള 59 ചൈനീസ് ആപ്പുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്. സുരക്ഷാ വീഴ്ച ചൂണ്ടിക്കാണിച്ചായിരുന്നു നീക്കം. ചൈനയിലെ ജനങ്ങളുമായി നേരിട്ട് സംവദിക്കാനുള്ള നടപടിയുടെ ഭാഗമായി 2015-ൽ ആരംഭിച്ച വീബോ അക്കൗണ്ടിൽ 244000 പേരാണ് മോദിയെ പിന്തുടര്‍ന്നിരുന്നത്. 
 
ദില്ലി: ചൈനീസ് മൈക്രോബ്ലോഗിങ് സൈറ്റായ വീബോയിലെ അക്കൗണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി നീക്കി. 59 ചൈനീസ് ആപ്പുകൾ ഇന്ത്യ നിരോധിച്ചതിനുപിന്നാലെ ബുധനാഴ്ചയാണ് നടപടി. അഞ്ച് വര്‍ഷത്തോളമായി വീബോയില്‍ പോസ്റ്റ് ചെയ്ത കമന്‍റുകളും പോസ്റ്റുകളും പ്രൊഫൈല്‍ ചിത്രവുമാണ് പ്രധാനമന്ത്രി നീക്കം ചെയ്തത്. പോസ്റ്റുകൾ ഒന്നൊന്നായി നീക്കം ചെയ്യുന്നതാണ് വീബോയുടെ സാങ്കേതികത. അതിനാല്‍ പ്രധാനമന്ത്രിയുടെ ചില പോസ്റ്റുകള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.  

തിങ്കളാഴ്ചയാണ് ടിക് ടോക് അടക്കമുള്ള 59 ചൈനീസ് ആപ്പുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്. സുരക്ഷാ വീഴ്ച ചൂണ്ടിക്കാണിച്ചായിരുന്നു നീക്കം. ചൈനയിലെ ജനങ്ങളുമായി നേരിട്ട് സംവദിക്കാനുള്ള നടപടിയുടെ ഭാഗമായി 2015-ൽ ആരംഭിച്ച വീബോ അക്കൗണ്ടിൽ 244000 പേരാണ് മോദിയെ പിന്തുടര്‍ന്നിരുന്നത്. 

മറ്റ് സമൂഹമാധ്യമങ്ങളില്‍ നിന്ന് വിഭിന്നമായി  വീബോ ഉപയോക്താക്കൾക്ക് സ്വന്തമായി അക്കൗണ്ട് ഡിലീറ്റ് ചെയ്യാന്‍ സാധിക്കില്ല. ആപ്പ് തന്നെയാണ് അക്കൗണ്ട് ഡിലീറ്റ് ചെയ്യേണ്ടത്. ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്ങിനോടൊപ്പമുള്ള മോദിയുടെ ചില ചിത്രങ്ങൾ ഇനിയും നീക്കം ചെയ്യാതെ വീബോയിലുണ്ട്. ജിൻപിങ്ങിന്റെ ചിത്രം ഡിലീറ്റ് ചെയ്യാൻ വീബോ അധികൃതർക്ക് അധികാരമില്ലാത്തതിനാലാണ് ഇതെന്നാണ് വിശദീകരണം. 

click me!