ജനുവരി ഒന്നുമുതല്‍ ഈ എടിഎം കാര്‍ഡുകള്‍ പ്രവര്‍ത്തിക്കില്ല

By Web TeamFirst Published Dec 23, 2018, 4:42 PM IST
Highlights

മാഗ്നറ്റിക് സ്‌ട്രൈപ് കാര്‍ഡുകള്‍ക്ക് പകരം ചിപ്പുള്ള കാര്‍ഡുകള്‍ സൗജന്യമായി ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ റിസര്‍വ് ബാങ്ക് നേരത്തെ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശിച്ചിരുന്നു

മുംബൈ: 2019 ജനുവരി ഒന്നുമുതല്‍ മാഗ്നറ്റിക്ക് സ്ട്രിപ്പ് എടിഎം കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ സാധിക്കില്ല. ഡിസംബര്‍ 31മുതല്‍ ഇത്തരം കാര്‍ഡുകള്‍ പ്രവര്‍ത്തിക്കില്ല. മറിച്ച് യൂറോ പേ മാസ്റ്റര്‍കാര്‍ഡ് വിസ(ഇം.എം.വി) ചിപ്പുള്ള പിന്‍ അധിഷ്ഠിത എടിഎം കാര്‍ഡുകള്‍ പൂര്‍ണ്ണമായും പണമിടപാടിന് ഉപയോഗിക്കാം. 

അതേസമയം നിലവിലുള്ള മാഗ്നറ്റിക് സ്‌ട്രൈപ് കാര്‍ഡുകള്‍ക്ക് പകരം ചിപ്പുള്ള കാര്‍ഡുകള്‍ സൗജന്യമായി ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ റിസര്‍വ് ബാങ്ക് നേരത്തെ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശിച്ചിരുന്നു.  ഇതിനോടകംതന്നെ നിരവധി ബാങ്കുകള്‍ പഴയ എടിഎം കാര്‍ഡുകള്‍ക്ക് പകരം ചിപ്പുള്ള പുതിയ കാര്‍ഡുകള്‍ നല്‍കിയിട്ടുമുണ്ട്.

രാജ്യത്ത് ഡെബിറ്റ് കാര്‍ഡുകല്‍ ഉപയോഗിച്ചുള്ള തട്ടിപ്പ് കൂടിവരുന്ന സാഹചര്യത്തിലാണ് കൂടുതല്‍ സുരക്ഷിതമായ ചിപ്പ് കാര്‍ഡുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കി കഴിഞ്ഞു. ഉപഭോക്താവിന്റെ വിവരങ്ങള്‍ സൂക്ഷിക്കുന്ന മൈക്രോ പ്രൊസസര്‍ ചിപ്പാണ് ഇത്തരം കാര്‍ഡുകളില്‍ അടങ്ങിയിരിക്കുന്നത്.

നിങ്ങളുടെ കാര്‍ഡ് ഇഎംവി കാര്‍ഡ് ആണെങ്കില്‍ അതിന് മുകളില്‍ സ്വര്‍ണ്ണനിറത്തിലുള്ള ഒരു ചിപ്പ് ഉണ്ടാകും. കാര്‍ഡിന്‍റെ മുന്‍വശത്ത് ലൈഫ്റ്റ് ഭാഗത്തായി സ്വതവേ ഇത് കാണപ്പെടുന്നത്. ക്ലോണ്‍ ചെയ്യാന്‍ സാധിക്കില്ല എന്നതാണ് ചിപ്പ് കാര്‍ഡിന്‍റെ പ്രത്യേകത. എസ്ബിഐ ഉപയോക്തക്കളില്‍ ഇതുവരെ മാഗ്നറ്റിക്ക് കാര്‍ഡ് മാറ്റാത്തവര്‍ക്ക് ഓണ്‍ലൈന്‍ വഴിയും കാര്‍ഡ് മാറ്റാം.

അതിനായി onlinesbi.com എന്ന സൈറ്റില്‍ കയറി ലോഗിന്‍ ചെയ്ത് ഇ- സര്‍വീസ് ടാബില്‍ 'ATM card services'തിരഞ്ഞെടുക്കുക. ഇവിടെ എടിഎം കാര്‍ഡ് മാറ്റാനുള്ള ഓപ്ഷന്‍ ലഭ്യമാണ് ഇത് സെലക്ട് ചെയ്താല്‍ റജിസ്ട്രര്‍ ചെയ്ത വിലാസത്തില്‍ നിങ്ങള്‍ക്ക് പുതിയ എടിഎം കാര്‍ഡ് ലഭിക്കും.

click me!