മൈക്കോപ്ലാസ്മ ജെനിറ്റാലിയം - എയ്ഡ്സിനേക്കാള്‍ ഭീകരന്‍

By Web DeskFirst Published Jul 18, 2018, 12:18 AM IST
Highlights
  • ബ്രിട്ടീഷ്‌ അസോസിയേഷന്‍ ഓഫ് സെക്ഷ്വല്‍ ഹെല്‍ത്തിന്റെ റിപ്പോര്‍ട്ട്‌ പ്രകാരം അതീവ അപകടകാരിയാണ് മൈക്കോപ്ലാസ്മ ജെനിറ്റാലിയം

ലണ്ടന്‍: ലൈംഗിക ബന്ധത്തിലൂടെ പകരുന്ന പുതിയ രോഗത്തിന്‍റെ മുന്നറിയിപ്പുമായി ശാസ്ത്രലോകം രംഗത്ത്. ബ്രിട്ടീഷ്‌ അസോസിയേഷന്‍ ഓഫ് സെക്ഷ്വല്‍ ഹെല്‍ത്തിന്റെ റിപ്പോര്‍ട്ട്‌ പ്രകാരം അതീവ അപകടകാരിയാണ് മൈക്കോപ്ലാസ്മ ജെനിറ്റാലിയം എന്ന് പേരുള്ള ഈ രോഗം. ശരീരത്തിലെ ആന്‍റിബോഡികളെ നശിപ്പിക്കുന്ന ഈ രോഗാവസ്ഥ കണ്ടെത്താന്‍ തന്നെ ദുഷ്കരമാണ് എന്നാണ് റിപ്പോര്‍ട്ട്.

അശ്രദ്ധകരമായ ലൈംഗികബന്ധത്തിലൂടെയാണ് രോഗം പ്രധാനമായും പകരുന്നത്.  സ്വകാര്യഭാഗങ്ങളിലെ രോമം നീക്കം ചെയ്യുക, വാക്സ് ചെയ്യുക എന്നിവ വഴിയും രോഗം പടരാന്‍ സാധ്യതയുണ്ട്. പുരുഷന്മാര്‍ക്ക് ലിംഗത്തില്‍ നിന്നും വെള്ളം പോലെ ഡിസ്ചാര്‍ജ് ഉണ്ടാകുന്നതാണ് ആദ്യ ലക്ഷണം. ചിലപ്പോള്‍ എരിച്ചിലും വേദനയും തോന്നാം. 

സ്ത്രീകള്‍ക്ക് ലൈംഗികബന്ധത്തിനിടയില്‍ വേദന, യോനിയില്‍ നിന്നും ഡിസ്ചാര്‍ജ്, ആര്‍ത്തവസമയം അല്ലെങ്കില്‍ പോലും ബ്ലീഡിങ് ഉണ്ടാകുക എന്നിങ്ങനെയും ലക്ഷണങ്ങള്‍ കാണാം. മൂത്രനാളിയില്‍  അണുബാധ ഉണ്ടാകുന്നതും ഇതിന്‍റെ ലക്ഷണമാണ്. 

സ്ത്രീകളില്‍ ഗര്‍ഭാശയമുഖത്തുണ്ടാകുന്ന അണുബാധ ചിലപ്പോള്‍ ഗര്‍ഭപാത്രം വരെയെത്താം. ഇത് വന്ധ്യതയ്ക്കു കാരണമാകാം. മറ്റു ലൈംഗികരോഗങ്ങളോടുള്ള സാമ്യത മൂലം ഈ രോഗം കണ്ടെത്താന്‍ അൽപം വൈകാറുണ്ട്.  

പോളിമറൈസ് ചെയിന്‍ റീയാക്ഷന്‍ സ്റ്റഡി  എന്നൊരു ടെസ്റ്റ്‌ വഴിയാണ് മൈക്കോപ്ലാസ്മ ജെനിറ്റാലിയം  സ്ഥിരീകരിക്കുന്നത്. സംശയം തോന്നിയാല്‍  ആദ്യം തന്നെ ഈ ടെസ്റ്റ്‌ നടത്തുന്നത് രോഗം യഥാവിധി നിയന്ത്രിക്കാന്‍ സാധിക്കും.  ശരീരത്തിലെ ആന്റിബോഡികളെ നശിപ്പിക്കുന്നതാണ് ഈ രോഗം ഗുരുതരമാക്കുന്നത്. ആദ്യഘട്ടത്തില്‍ എറിത്രോമെസിന്‍ ഡോക്സ്ക്ലിനിന്‍ പോലെയുള്ള മരുന്നുകളാണ് നല്‍കുന്നത്. 

click me!