Latest Videos

ദേശീയസുരക്ഷാ നിയമം: ടിക്ക് ടോക്ക് ഹോങ്കോംഗില്‍ നിന്ന് പുറത്ത്!

By Web TeamFirst Published Jul 10, 2020, 6:02 PM IST
Highlights

ആപ്ലിക്കേഷന്‍ അടുത്തിടെ ഇന്ത്യയില്‍ നിരോധിക്കുകയും ഇന്ത്യയിലെ പ്ലേ സ്‌റ്റോറില്‍ നിന്നും ആപ്പ് സ്‌റ്റോറില്‍ നിന്നും നീക്കം ചെയ്യുകയും ചെയ്തതിരുന്നു.
 

ചൈനയിലെ പുതിയ ദേശീയ ഡിജിറ്റല്‍ നിയമത്തെ തുടര്‍ന്നു ഹോങ്കോംഗ് വിപണിയില്‍ നിന്ന് പുറത്തുകടക്കുകയാണെന്നു ടിക്ക് ടോക്ക്. ആപ്ലിക്കേഷന്‍ ആപ്പ് സ്‌റ്റോറിലും ഗൂഗിള്‍ പ്ലേ സ്‌റ്റോറിലും ഇവിടെ ഡൗണ്‍ലോഡ് ഇനി ലഭ്യമല്ല. ബീജിംഗ് പാസാക്കിയ പുതിയ ദേശീയ സുരക്ഷാ നിയമമാണ് സസ്‌പെന്‍ഷന് കാരണമെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ആപ്ലിക്കേഷന്‍ അടുത്തിടെ ഇന്ത്യയില്‍ നിരോധിക്കുകയും ഇന്ത്യയിലെ പ്ലേ സ്‌റ്റോറില്‍ നിന്നും ആപ്പ് സ്‌റ്റോറില്‍ നിന്നും നീക്കം ചെയ്യുകയും ചെയ്തതിരുന്നു. 

ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് അനുസരിച്ച്, ഹോങ്കോങ്ങിലെ ആപ്പ് സ്‌റ്റോറില്‍ നിന്നും പ്ലേ സ്‌റ്റോറില്‍ നിന്നും അപ്ലിക്കേഷന്‍ നീക്കംചെയ്തു കഴിഞ്ഞു. നിലവില്‍ ടിക്ക് ടോക്ക് തുറക്കാന്‍ ശ്രമിക്കുമ്പോള്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കുന്നത് ഇത്തരമൊരു സന്ദേശമാണ്. 'നിങ്ങള്‍ ടിക്ക് ടോക്കിനായി ചെലവഴിച്ച സമയത്തിനും ജീവിതത്തില്‍ അല്‍പ്പം സന്തോഷം നല്‍കാനുള്ള അവസരം നല്‍കിയതിനും നന്ദി! ഹോങ്കോങ്ങില്‍ ടിക് ടോക്ക് പ്രവര്‍ത്തിക്കുന്നത് ഞങ്ങള്‍ നിര്‍ത്തിവച്ചതായി നിങ്ങളെ അറിയിക്കുന്നതില്‍ ഖേദിക്കുന്നു.'

ഹോങ്കോങ്ങില്‍ 1.5 ലക്ഷത്തിലധികം സജീവ ഉപയോക്താക്കളാണ് ടിക് ടോക്കിനുണ്ടായിരുന്നത്. ഹോങ്കോംഗ് ബീജിംഗിന്റെ അധികാരപരിധിയില്‍ വരുമോ എന്ന് ഉറപ്പില്ലാത്തതിനാലും ചൈന ചുമത്തിയ ദേശീയ സുരക്ഷാ നിയമത്തിന് ശേഷവുമാണ് ടിക്ക് ടോക്കിന്റെ ഈ നടപടി. ടിക്ക് ടോക്ക് മാത്രമല്ല, ഗൂഗിള്‍, ഫേസ്ബുക്ക്, മൈക്രോസോഫ്റ്റ്, സൂം, ട്വിറ്റര്‍ എന്നിവയുള്‍പ്പെടെ യുഎസ് കമ്പനികള്‍ ഹോങ്കോംഗില്‍ നിന്നും പിന്മാറിയിട്ടുണ്ട്. 'നിയമം പ്രാബല്യത്തില്‍ വന്നതോടെ ഹോങ്കോംഗിലെ പ്രവര്‍ത്തനം ഞങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തി, പുതിയ നിയമത്തിന്റെ വിശദാംശങ്ങള്‍ ഞങ്ങള്‍ തുടര്‍ന്നും അവലോകനം ചെയ്യും,' ഒരു ഗൂഗിള്‍ വക്താവ് ദി വെര്‍ജിനോട് പറഞ്ഞു.

സമാനമായി, ഫേസ്ബുക്ക് ഒരു പ്രസ്താവനയില്‍ പറഞ്ഞു, 'ഹോങ്കോങ്ങില്‍ നിന്നുള്ള ഉപയോക്തൃ ഡാറ്റയ്ക്കുള്ള സര്‍ക്കാര്‍ അഭ്യര്‍ത്ഥനകളുടെ അവലോകനം ഞങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തുകയാണ...'. സ്വകാര്യത പ്രശ്‌നങ്ങള്‍ കാരണം ടിക് ടോക്കും മറ്റ് 58 ആപ്ലിക്കേഷനുകളും ഇന്ത്യന്‍ സര്‍ക്കാര്‍ നിരോധിച്ചപ്പോള്‍ ഹ്രസ്വവീഡിയോ പ്ലാറ്റ്‌ഫോമിന് വന്‍തിരിച്ചടി നേരിട്ടിരുന്നു. ഇന്ത്യയില്‍ 200 ദശലക്ഷത്തിലധികം ഉപയോക്താക്കളാണ് ടിക് ടോക്കിന് ഉണ്ടായിരുന്നത്. ഇവിടെ സര്‍ക്കാരിന്റെ ഉത്തരവ് പാലിക്കുന്നുണ്ടെന്നും ഇത് സംബന്ധിച്ച് സര്‍ക്കാരുമായി ചര്‍ച്ച നടത്തുകയാണെന്നും കമ്പനി അറിയിച്ചു.


 

click me!