വാട്ട്സ്ആപ്പ് പുതിയ രണ്ട് ഫീച്ചറുകൾകൂടി അവതരിപ്പിച്ചു

By Web DeskFirst Published Jul 17, 2018, 6:19 PM IST
Highlights
  • ആന്‍ഡ്രോയിഡ് നോട്ടിഫിക്കേഷന്‍ ബാറില്‍ വെച്ച്‌ തന്നെ ചാറ്റുകള്‍ നിശബ്ദമാക്കിവെക്കാനും സന്ദേശങ്ങള്‍ വായിച്ചതായി മാര്‍ക്ക് ചെയ്യാനും സാധിക്കുന്ന ഫീച്ചറുകളാണ് വാട്‌സ്‌ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്

ദില്ലി: വാട്ട്സ്ആപ്പ് പുതിയ രണ്ട് ഫീച്ചറുകൾകൂടി അവതരിപ്പിച്ചു. വാട്ട്സ്ആപ്പിന്‍റെ  2.18.214 ബീറ്റാ പതിപ്പിലാണ് പുതിയ ഫീച്ചറുകള്‍ പ്രത്യക്ഷപ്പെട്ടത്. ആന്‍ഡ്രോയിഡ് നോട്ടിഫിക്കേഷന്‍ ബാറില്‍ വെച്ച്‌ തന്നെ ചാറ്റുകള്‍ നിശബ്ദമാക്കിവെക്കാനും സന്ദേശങ്ങള്‍ വായിച്ചതായി മാര്‍ക്ക് ചെയ്യാനും സാധിക്കുന്ന ഫീച്ചറുകളാണ് വാട്‌സ്‌ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്.

ഈ പുതിയ ഫീച്ചറിൽ സന്ദേശങ്ങള്‍ വായിച്ചതായി മാര്‍ക്ക് ചെയ്യണമെങ്കിലും നോട്ടിഫിക്കേഷനുകള്‍ നിശബ്ദമാക്കി ആക്കിവെക്കണമെങ്കിലും വാട്ട്സ്ആപ്പ് ആപ്ലിക്കേഷന്‍ തുറക്കേണ്ടതില്ല. വാബീറ്റാ ഇന്‍ഫോയാണ് വാട്‌സ്‌ആപ്പിന്റെ ഈ പുതിയ രണ്ട് ഫീച്ചറുകളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്. 

വാട്ട്സ്ആപ്പ് സന്ദേശങ്ങള്‍ വരുമ്പോഴെല്ലാം പുതിയ സന്ദേശം ലഭിച്ചതായുള്ള അറിയിപ്പ് നോട്ടിഫിക്കേഷന്‍ പാനലില്‍ ലഭിക്കും. നിങ്ങൾക്ക് കിട്ടുന്ന നോട്ടിഫിക്കേഷനുകള്‍ക്ക് അടുത്തായി ചാറ്റ് വായിച്ചതായി മാര്‍ക്ക് ചെയ്യാനുള്ള സൗകര്യമുണ്ടാകും. നിങ്ങൾക്ക് ലഭിക്കുന്ന പുതിയ സന്ദേശം തുറക്കുന്നതിന് തുല്യമാണ് അത് മാര്‍ക്ക് ചെയ്യുന്നത്. 

സന്ദേശങ്ങള്‍ മാര്‍ക്ക് ചെയ്താല്‍ ആ സന്ദേശം അയച്ചയാള്‍ക്ക് സന്ദേശം വായിച്ചുവെന്ന ബ്ലൂടിക്ക് കാണാന്‍ സാധിക്കും. ഇങ്ങനെ മാര്‍ക്ക് ചെയ്യുന്ന സന്ദേശങ്ങള്‍ വീണ്ടും നോട്ടിഫിക്കേഷന്‍ ബാറില്‍ പോപ്പ് അപ്പ് ചെയ്തുവരില്ല. ഇതേ രീതിയില്‍ തന്നെ നോട്ടിഫിക്കേഷന്‍ സെന്‍ററില്‍ ശല്യമാവുന്ന ചാറ്റ്‌ നോട്ടിഫിക്കേഷനുകള്‍ നിശബ്ദമാക്കിവെക്കാനുമുള്ള സംവിധാനമുണ്ട്.

click me!