ബി.എസ്.എന്‍.എല്ലുമായി സഹകരിച്ച് യപ്പ് ടി.വി, "യപ്പ്ടി.വി. സ്കോപ്പ് പ്ലാറ്റ്ഫോം" അവതരിപ്പിച്ചു

By Web TeamFirst Published Feb 4, 2021, 12:55 PM IST
Highlights

സോണി ലൈവ്, സീ5, വൂട്ട് സെലക്ട്, യപ്പ് ടി.വി. തുടങ്ങിയ എല്ലാ പ്രീമിയം ഒ.ടി.ടി. ആപ്പുകളും ഒരൊറ്റ സബ്സ്‌ക്രിപ്ഷനിലൂടെ യപ്പ് ടി.വി സ്‌കോപ്പ് പ്രേക്ഷകരിലേകരിലേക്ക് എത്തിക്കും. 


പ്രേക്ഷകര്‍ക്ക് പുതിയ ദൃശ്യാനുഭവം സമ്മാനിക്കാന്‍ ഒ.ടി.ടി. സേവനദാതാക്കളായ യപ്പ് ടി.വി. ബി.എസ്.എന്‍.എല്ലുമായി സഹകരിച്ച് സിംഗിള്‍ സബ്സ്‌ക്രിപ്ഷന്‍ വീഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമായ യപ്പ് ടി.വി. സ്‌കോപ്പ് അവതരിപ്പിച്ചു. സോണി ലൈവ്, സീ5, വൂട്ട് സെലക്ട്, യപ്പ് ടി.വി. തുടങ്ങിയ എല്ലാ പ്രീമിയം ഒ.ടി.ടി. ആപ്പുകളും ഒരൊറ്റ സബ്സ്‌ക്രിപ്ഷനിലൂടെ യപ്പ് ടി.വി. സ്‌കോപ്പ് പ്രേക്ഷകരിലേകരിലേക്ക് എത്തിക്കും. ഇതോടെ ഒന്നിലധികം ആപ്പുകള്‍ കൈകാര്യം ചെയ്യേണ്ടി വരിക എന്ന ബുദ്ധിമുട്ട് പ്രേക്ഷകര്‍ക്ക് ഒഴിവാക്കാനാകും. ഒരു ക്രോസ്സ്-പ്ലാറ്റ്ഫോം സേവനം എന്നുള്ള നിലയില്‍ സ്മാര്‍ട്ട് ടി.വി., പി.സി., മൊബൈല്‍, ടാബ്ലറ്റ്, സ്ടീമിംഗ് മീഡിയാ പ്ലേയറുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള ഡിവൈസ് തരങ്ങളില്‍ നിന്ന് യപ്പ്ടി.വി. സ്കോപ്പ് അക്സസ്സ് ചെയ്യാനാവും. കൂടുതലായി, ഉപയോക്താക്കള്‍ക്ക് തത്സമയ ടി.വി. കണ്ടുകൊണ്ടിരിക്കുമ്പോള്‍ തന്നെ തത്സമയ ചാറ്റുകള്‍ നടത്താനും, തത്സമയ പോളുകളില്‍ പങ്കെടുക്കുന്നതിനും തങ്ങളുടെ താല്പര്യമനുസരിച്ചുള്ള ഉള്ളടക്കം ആവശ്യപ്പെടാനും സാധിക്കും.

ബി.എസ്.എന്‍.എല്ലുമായി സഹകരിച്ച് സിംഗിള്‍ സബ്‌സ്‌ക്രിപ്ഷന്‍ ഒ.ടി.ടി. പ്ലാറ്റ്‌ഫോമായ യപ്പ് ടി.വി. സ്‌കോപ്പ് അവതരിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് യപ്പ് ടി.വി. സ്ഥാപകനും സി.ഇ.ഒയുമായ ഉദയ് റെഡ്ഡി പറഞ്ഞു.  ഒ.ടി.ടി. ഇന്ത്യയിലെ വിനോദ ഉപഭോഗത്തിന്‍റെ നിശ്ചയമായ ഭാവിയാണ്. വ്യത്യസ്ത വിഭാഗങ്ങള്‍ക്കും പ്രായത്തില്‍ പെട്ടവര്‍ക്കും ഇടയിലുള്ള ഉയരുന്ന വ്യൂവര്‍ഷിപ്പ് ഈ വസ്തുതയ്ക്ക് അടിവരയിടുന്നു. മാറുന്ന പ്രവണതകള്‍ക്കൊപ്പം ചുവടുവയ്ക്കുന്നതിനും, ഞങ്ങളുടെ വിശാലമായ പാന്‍-ഇന്ത്യ ഉപയോക്തൃ അടിത്തറയ്ക്കായി പ്രസക്തമായ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിനും പ്രതിജ്ഞാബദ്ധമായ ബി.എസ്.എന്‍.എല്‍. വരും തലമുറ, ടെക്-ഡ്രിവണ്‍ ഉള്ളടക്ക ക്യുറേഷന്‍ പ്ലാറ്റ്ഫോമായ യപ്പ്ടി.വി. സ്കോപ്പ് അവതരിപ്പിക്കുന്നതില്‍ യപ്പ്ടി.വി.യുമായി കൈകോര്‍ക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്.  ഈ പ്ലാറ്റ്ഫോം രാജ്യത്തെ ഉള്ളടക്ക ഉപഭോഗം സമൂലം പരിവര്‍ത്തിപ്പിക്കുമെന്നും ഒ.ടി.ടി.യുടെ യുഗത്തെ കൂടുതല്‍ സ്വാഗതം ചെയ്യുമെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു. ബി.എസ്.എന്‍.എല്‍.ന്‍റെ സി.എം.ഡി. ആയ ശ്രീ പി.കെ. പുര്‍വാര്‍ പറഞ്ഞു

യപ്പ് ടി.വി.യെ കുറിച്ച്
യപ്പ് ടി.വി.  250ലേറെ ടി.വി. ചാനലുകളും 14 ഭാഷകളിലുള്ള 5000ത്തിലധികം ചലച്ചിത്രങ്ങളും നൂറിലേറെ ടി.വി. ഷോകളും പ്രദാനം ചെയ്യുന്ന, ദക്ഷിണേഷ്യന്‍ ഉള്ളടക്കത്തിനുള്ള ലോകത്തിലെ ഏറ്റവും വലിയ ഇന്‍റര്‍നെറ്റ് അധിഷ്ഠിത ടി.വി. ആന്‍റ് ഓണ്‍-ഡിമാന്‍ഡ് സേവന ദാതാവാണ്. സാങ്കേതികവിദ്യയുടെ വളര്‍ച്ചയും പുരോഗതിയും മികച്ച രീതിയില്‍ ഉപയോഗപ്പെടുത്തി, കണക്ടഡ് ടി.വി.കള്‍, ഇന്‍റര്‍നെറ്റ് എസ്.ടി.ബി.കള്‍, സ്മാര്‍ട്ട് ബ്ലൂ-റേ പ്ലേയറുകള്‍, പി.സി.കള്‍, സ്മാര്‍ട്ട് ഫോണുകള്‍, ടാബ്ലറ്റുകള്‍ എന്നിങ്ങനെയുള്ള വിവിധ സ്ക്രീനുകള്‍ മുഖേന ഏത് സമയത്തും, എവിടെയും വിര്‍ച്വല്‍ ഹോം എന്‍റര്‍ടെയിന്‍മെന്‍റിന്‍റെ സൗകര്യം അനുഭവേദ്യമാക്കാന്‍ യപ്പ്ടി.വി. അതിന്‍റെ ഉപഭോക്താക്കളെ പ്രാപ്തമാക്കുന്നു.
യപ്പ്ടി.വി. നിലവില്‍ വിദേശത്ത് താമസിക്കുന്ന ഭാരതീയര്‍ക്കുള്ള ഒന്നാം നമ്പര്‍ ഇന്‍റര്‍നെറ്റ് പേ ടി.വി. പ്ലാറ്റ്ഫോമും, ഇന്ത്യയില്‍ ലഭ്യമായ പ്രീമിയം കണ്ടന്‍റില്‍ നിന്നുള്ള ഏറ്റവും വലിയ ഇന്‍റര്‍നെറ്റ് ടി.വി. പ്ലാറ്റ്ഫോമുമാണ്.  യപ്പ്ടി.വി. ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ഇന്ത്യന്‍ സ്മാര്‍ട്ട് ടി.വി. ആപ്പ് ആണ്. അതിന് 4.0 യൂസര്‍ റേറ്റിംഗോടെ 13 ദശലക്ഷം മൊബൈല്‍ ഡൗണ്‍ലോഡും ഉണ്ടായിട്ടുണ്ട്.
യപ്പ് ടി.വി. സ്കോപ്പിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് ദയവായി www.yupptvscope.com സന്ദര്‍ശിക്കുക

 

click me!