IFFK2018: Poisonous Roses trailer

Dec 6, 2018, 3:19 PM IST

കേരള രാജ്യാന്തര ചലച്ചിതോത്സവത്തിലെ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന പോയിസനസ് റോസസ് എന്ന ചിത്രത്തിന്റെ ട്രെയിലറും സിനോപ്സിസും.

കെയ്റോയില്‍, തികച്ചും അനാരോഗ്യകരമായ ചുറ്റുപാടുകളില്‍, നഗരപ്രാന്തത്തിലെ ഇടുങ്ങിയ അന്തരീക്ഷമുള്ള തുകല്‍ സംസ്കരണശാലയിലാണ് സാഖ്വര്‍ ജോലി ചെയ്യുന്നത്. പിടിവാശിക്കാരിയായ സഹോദരി താഹെയ അവനെ ജീവനു തുല്യം സ്നേഹിക്കുന്നു. അവനാകട്ടെ തനിക്കും കുടുംബത്തിനും അഭിവൃദ്ധിയുണ്ടാകുവാനായി ഇറ്റലിയിലേക്ക് കുടിയേറാനുള്ള ശ്രമങ്ങള്‍ നടത്തുകയാണ്. തന്റെയടുത്ത് സഹോദരനെ പിടിച്ചു നിര്‍ത്താൻ സാധ്യമായ എല്ലാ മാര്‍ഗ്ഗങ്ങളും താഹെയ പരീക്ഷിക്കുന്നു.