ഹിലരിയുടെ വിദേശനയം മൂന്നാം ലോക മഹായുദ്ധം സൃഷ്ടിക്കുമെന്ന് ട്രംപ്

By Web DeskFirst Published Oct 26, 2016, 8:33 AM IST
Highlights

നിങ്ങള്‍ സിറിയയ്ക്ക് വേണ്ടിയല്ല യുദ്ധം ചെയ്യുന്നത്, റഷ്യയ്‌ക്കും ഇറാനും വേണ്ടി കൂടിയാണെന്നും ഹിലരിയെ ട്രംപ് പരിഹസിച്ചു. തന്നെ പൂര്‍ണമായി പിന്തുണയ്‌ക്കാത്ത സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് നേരെയും ട്രംപിന്റെ വിമര്‍ശനം നീണ്ടു. തന്റെ പാര്‍ട്ടിയില്‍ ഐക്യമുണ്ടെങ്കില്‍ ഹിലരി ക്ലിന്റണ് തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ കഴിയില്ലെന്നും ട്രംപ് പറഞ്ഞു. അതേസമയം അമേരിക്കന്‍ പ്രസിഡന്‍റ് തെര‍ഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഡൊണാള്‍ഡ് ട്രംപ് പുതിയ വഴികള്‍ പരീക്ഷിക്കുകയാണ്. ഫേസ്ബുക്കിലൂടെ പുതിയ ടോക്ക് ഷോ ആരംഭിച്ചാണ് ട്രംപ് പ്രചരണം വ്യത്യസ്തമാക്കുന്നത്.

അമേരിക്കയിലെ പ്രമുഖ പത്രങ്ങള്‍ നിരന്തരം തന്നെ അവദണിക്കുന്നുവെന്ന ആരോപണം നേരത്തേ തന്നെ ഡൊണാള്‍ഡ് ട്രംപ് ഉന്നയിച്ചിരുന്നു. ഇതിന് പരിഹാരമായാണ് ട്രംപ് സംവാദം തുടങ്ങിയത്. വിവിധ വിഷയങ്ങള്‍ പ്രതിപാദിച്ച ആദ്യ സംവാദം അര ലക്ഷത്തോളം പേരാണ് ഫേസ്ബുക്കിലൂടെ വീക്ഷിച്ചത്.

click me!