ഞാന്‍ ജയിച്ചാല്‍ ഹിന്ദുക്കള്‍ക്ക് വൈറ്റ് ഹൗസില്‍ നല്ലൊരു സുഹൃത്തുണ്ടാകും- ഡൊണാള്‍ഡ് ട്രംപ്

By Web DeskFirst Published Oct 16, 2016, 8:01 AM IST
Highlights

ന്യൂ ജഴ്‌സി: അടുത്ത് നടക്കാന്‍ പോകുന്ന പ്രസിഡന്റ് തെര‍ഞ്ഞെടുപ്പിന്റെ ആവേശത്തിലാണ് അമേരിക്ക. ജയിക്കാന്‍ പതിനെട്ട് അടവും പയറ്റേണ്ട അവസ്ഥയിലാണ് സ്ഥാനാര്‍ത്ഥികള്‍. അമേരിക്കയില്‍ ഏറെ വേരോട്ടമുള്ള ഹിന്ദു സമൂഹത്തിനെ ഒപ്പം നിര്‍ത്താനുള്ള ശ്രമത്തിലാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ്. താന്‍ ജയിച്ചാല്‍ വൈറ്റ് ഹൗസില്‍ ഹിന്ദു സമൂഹത്തിന് ഒരു നല്ല സുഹൃത്തിനെ ലഭിക്കുമെന്നാണ് ട്രംപ് ഇന്ന് പറഞ്ഞിരിക്കുന്നത്. റിപ്പബ്ലിക്കന്‍ ഹിന്ദു സഖ്യം നടത്തിയ ഒരു ജീവകാരുണ്യ പരിപാടിയില്‍ സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. താന്‍ ജയിച്ചാല്‍ അമേരിക്കയുടെ ഏറ്റവും അടുത്ത സുഹൃദ് രാജ്യങ്ങളില്‍ ഒന്നായിരിക്കും ഇന്ത്യയെന്നും ട്രംപ് പറയുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി തനിക്ക് നല്ല ബന്ധമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഭീകരവാദത്തിനെതിരെ ഇന്ത്യ നടത്തുന്ന പോരാട്ടങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കാന്‍ അമേരിക്ക തയ്യാറാകുമെന്നും ട്രംപ് പറഞ്ഞു. ഇസ്ലാമിക തീവ്രവാദത്തെ അപലപിച്ച ട്രംപ് മുംബൈ ഭീകരാക്രമണത്തെക്കുറിച്ചും പരാമര്‍ശിച്ചു. തനിക്ക് ഏറെ ഇഷ്‌ടമുള്ള സ്ഥലങ്ങളില്‍ ഒന്നാണ് മുംബൈ. എന്നാല്‍ ഭീകരര്‍ മുംബൈയില്‍ നടത്തിയ ആക്രമണം ഞെട്ടിക്കുന്ന ഒന്നായിരുന്നു. ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ അമേരിക്കന്‍ സൈനികരും ഇന്ത്യന്‍ സൈനികരും ഒന്നിച്ചു പ്രവര്‍ത്തിക്കേണ്ടതാണെന്നും ട്രംപ് പറഞ്ഞു.

click me!