ഇന്ത്യയിലെ നാല് സംസ്ഥാനങ്ങളിലെ വവ്വാലുകളില്‍ വൈറസ് സാന്നിധ്യം; മനുഷ്യരിലേക്ക് പകരുന്നതിന് തെളിവില്ലെന്ന് പഠനം

Apr 15, 2020, 1:35 PM IST

കൊറോണ വൈറസിനെക്കുറിച്ചുള്ള പഠനം ഇപ്പോള്‍ തകൃതിയായി നടക്കുകയാണ്. ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ചും ഗവേഷണങ്ങളിലാണ്. ചില കണ്ടെത്തലുകളും ഐസിഎംആര്‍ നടത്തി. കേരളമുള്‍പ്പടെ നാല് സംസ്ഥാനങ്ങളില്‍ വവ്വാലുകളില്‍ കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയെന്നാണ് ഗവേഷകര്‍ പറയുന്നത്.