കൂടുതൽ ട്രെയിനുകൾ ട്രാക്കിലേക്ക്

Sep 5, 2020, 10:08 PM IST

സെപ്തംബർ 12 മുതൽ 40 ജോഡി പുതിയ ട്രെയിനുകൾ സർവ്വീസ് തുടങ്ങുമെന്ന് ഇന്ത്യൻ റെയിൽവെ അറിയിച്ചു. റിസർവ്വേഷൻ തുടങ്ങുന്നത് സെപ്തംബർ 10 മുതലാണ്. നിലവിൽ 230 സ്പെഷ്യൽ ട്രെയിനുകളാണ് രാജ്യത്ത് സർവ്വീസ് നടത്തിക്കൊണ്ടിരിക്കുന്നത്. പരീക്ഷ,മറ്റ് ആവശ്യങ്ങൾ എന്നിവയ്ക്ക് ട്രെയിൻ ആവശ്യപ്പെട്ടാൽ സർവ്വീസ് നടത്താൻ തയ്യാറാണെന്നും ഇന്ത്യൻ റെയിൽവെ അറിയിച്ചു.