മദ്യകടകള്‍ക്ക് മുന്നില്‍ പൊലീസിന് 'ഓവര്‍ ഡ്യൂട്ടി', ക്യൂ നിയന്ത്രിക്കാനാകുന്നില്ല; കര്‍ണാടകയിലെ ദൃശ്യങ്ങൾ

May 4, 2020, 3:54 PM IST

കര്‍ണാടകയില്‍ 43 ദിവസത്തെ ഇടവേളക്ക് ശേഷം മദ്യ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുമ്പോള്‍ നീണ്ട നിരയാണ് കാണാനാകുന്നത്. ആറടി അകലം പാലിക്കണമെന്ന നിര്‍ദ്ദേശമുണ്ടായിട്ടും സാമൂഹിക അകലമെല്ലാം മറന്ന് ജനം തടിച്ചുകൂടുകയാണ്. മദ്യകടകള്‍ക്ക് മുന്നിലുള്ളവരെ നിയന്ത്രിക്കുകയാണ് പൊലീസിന്റെ പ്രധാന ജോലി. ബെംഗളൂരുവില്‍ നിന്നും ശ്രാവണ്‍ കൃഷ്ണ തയ്യാറാക്കിയ റിപ്പോര്‍ട്ട്.