ലണ്ടനിൽ കേരളം മണി മുഴക്കുമ്പോൾ

May 17, 2019, 9:21 PM IST

ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ആദ്യമായി ഇന്ത്യയിലെ ഒരു മുഖ്യമന്ത്രി മണി മുഴക്കി വിപണി തുറക്കുന്നു. ചരിത്രം കുറിച്ച തുടക്കം. പ്രളയം സൃഷ്ടിച്ച സാമ്പത്തികപ്രതിസന്ധി മറികടക്കാൻ കിഫ്ബി മസാലബോണ്ടുകളിലൂടെ ഒരു പരീക്ഷണം നടത്തുകയാണ് കേരളം. ആ പരീക്ഷണം വിജയിക്കുമോ? എന്താണ് ലണ്ടനിലെ കേരളത്തിന്റെ ആ മണിമുഴക്കത്തിന്റെ പ്രാധാന്യം? ഏഷ്യാനെറ്റ് ന്യൂസ് സീനിയർ കോർഡിനേറ്റിംഗ് എഡിറ്റർ അഭിലാഷ് ജി നായർ പറയുന്നു.