മാര്‍ച്ച് 28 മുതല്‍ കാണ്മാനില്ല; തബ്‌ലീഗ് ജമാഅത്ത് തലവനായ മൗലാനാ സഅദ് കാന്ധല്‍വിയെക്കുറിച്ച് അറിയേണ്ടത്...

Apr 4, 2020, 9:43 AM IST

മാര്‍ച്ച് രണ്ടാം വാരത്തില്‍ നിസാമുദ്ദീനിലെ തബ്ലീഗ് ജമാഅത്ത് മര്‍കസില്‍ വെച്ച് നടത്തിയ പ്രബോധനസമ്മേളനം ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുകയാണ്, അതില്‍ സംബന്ധിച്ച പലരിലേക്കും കൊവിഡ് വൈറസ് സംക്രമണം ഉണ്ടായി എന്നതാണ് കാരണം. ഇതിന് പിന്നാലെ മാര്‍ച്ച് 28 മുതല്‍ മൗലാനാ സഅദ് കാന്ധല്‍വിയെ കാണ്മാനില്ല. അദ്ദേഹമാണ് തബ്ലീഗ് ജമാഅത്ത് എന്നറിയപ്പെടുന്ന ഇസ്ലാമിക പ്രബോധന സംഘടനയുടെ ഇന്ത്യന്‍ ഘടകത്തിന്റെ അമീര്‍ അഥവാ തലവന്‍. ആരാണ് മൗലാനാ സഅദ് കാന്ധല്‍വി?