മദ്യലഹരിയില്‍ പാമ്പിനെ കടിച്ചുകൊന്ന് കഷ്ണങ്ങളാക്കി യുവാവ്; ദൃശ്യങ്ങള്‍

May 9, 2020, 2:06 PM IST

തന്റെ ബൈക്കിന്റെ മുന്നില്‍ എത്തിയ പാമ്പിനെ കടിച്ചുമുറിച്ച് കഷ്ണങ്ങളാക്കി യുവാവ്. കര്‍ണാടകയിലെ കോലാറിലാണ് സംഭവം. എന്റെ വഴി തടയാന്‍ നിനക്കെങ്ങനെ ധൈര്യം വന്നെന്ന് ആക്രോശിച്ചാണ് ഇയാള്‍ പാമ്പിനെ കടിച്ചുമുറിച്ച് കഷ്ണങ്ങളാക്കിയത്. സംഭവത്തില്‍ കോലാര്‍ സ്വദേശി ശിവകുമാര്‍ അറസ്റ്റിലായി.