വീരപുത്രന് വിട: കേണല്‍ സന്തോഷ് ബാബുവിന് ആദരാഞ്ജലിയര്‍പ്പിച്ച് ജന്മനാട്, കണ്ണീരടക്കാനാകാതെ ബന്ധുക്കള്‍

Jun 18, 2020, 10:45 AM IST

ചൈനീസ് അതിര്‍ത്തിയിലെ സംഘര്‍ഷത്തില്‍ വീരമൃത്യു വരിച്ച കേണല്‍ സന്തോഷ് ബാബുവിന്റെ സംസ്‌കാര ചടങ്ങുകള്‍ തെലങ്കാനയിലെ സുര്യപേട്ടില്‍ പൂര്‍ത്തിയായി. പ്രത്യേക വിമാനത്തില്‍ എത്തിച്ച സന്തോഷ് കുമാറിന്റെ ഭൗതിക ശരീരം സൈനിക അടമ്പടിയോടെയാണ് തെലുങ്കാനയിലെ സൂര്യാപേട്ടിലേക്ക് എത്തിച്ചത്. നൂറ് കണക്കിനാളുകളാണ് വീട്ടുവളപ്പില്‍ നടക്കുന്ന സംസ്‌ക്കാരച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയിട്ടുള്ളത്.