സൂം ആപ്ലിക്കേഷനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം; സുരക്ഷിതമല്ലെന്ന് മുന്നറിയിപ്പ്

Apr 17, 2020, 12:10 PM IST

വീഡിയോ കോണ്‍ഫറന്‍സ് ആപ്ലിക്കേഷനായ സൂം ആപ്പ് സുരക്ഷിതമല്ലെന്നും ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. അഞ്ച് ലക്ഷം ഉപയോക്താക്കളുടെ വിവരങ്ങള്‍ സൂം വില്‍പനയ്ക്ക് വച്ചിരിക്കുന്നു എന്ന ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം.