ജെഎന്‍യുവില്‍ പ്രതിഷേധത്തെ തുടര്‍ന്ന് സംഘര്‍ഷം, വിസി നേരിട്ടെത്തണമെന്ന് വിദ്യാര്‍ത്ഥികള്‍

Nov 11, 2019, 6:12 PM IST

ഹോസ്റ്റല്‍ ഫീസ് വര്‍ദ്ധനവടക്കം കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികള്‍ രാവിലെ എട്ടുമണി മുതല്‍ തുടങ്ങിയ സമരം ഇപ്പോഴും തുടരുന്നു. സ്ത്രീകളടക്കം ആക്റ്റിവിസ്റ്റുകളോട് പൊലീസ് മോശമായി പെരുമാറിയെന്നും വിദ്യാര്‍ത്ഥികളെ ക്രൂരമായി ഉപദ്രവിച്ചെന്നും എന്‍എസ്‌യു നേതാവ് വിഷ്ണു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.