Jan 11, 2020, 6:33 PM IST
കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞ തീരുമാനത്തെ പിന്തുണച്ചാല്‍ തനിക്കെതിരായ കേസുകള്‍ ഒഴിവാക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധി പറഞ്ഞതായി ഇസ്ലാമിക പ്രഭാഷകന്‍ സാക്കിര്‍ നായിക്. സര്‍ക്കാര്‍ നിലപാട് പിന്തുണച്ചാല്‍ ഇന്ത്യയിലേക്ക് സുരക്ഷിതമായി തിരിച്ചുവരാം. മോദിയുടെയും അമിത്ഷായുടെയും പ്രതിനിധിയെന്ന നിലയിലാണ് ഉദ്യോഗസ്ഥന് തന്നെ സമീപിച്ചതെന്നും എന്നാല്‍ താനിത് നിരസിച്ചുവെന്നും സാക്കിര്‍ പറഞ്ഞു.