പി ചിദംബരത്തിന് സുപ്രീംകോടതിയില്‍ നിന്ന് ജാമ്യം: മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കരുതെന്ന് ഉപാധി

Dec 4, 2019, 2:23 PM IST

ഐഎന്‍എക്‌സ് മീഡിയ കേസില്‍ കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തിന് ഉപാധികളോടെ ജാമ്യം അനുവദിച്ചു. മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കരുത്, അന്വേഷണത്തോട് സഹകരിക്കണം, അനുമതിയില്ലാതെ രാജ്യം വിടരുത് തുടങ്ങിയവയാണ് ഉപാധികള്‍. അതേസമയം സുപ്രീംകോടതിയില്‍ നിന്ന് നീതി കിട്ടിയെന്ന് കോണ്‍ഗ്രസ് പറഞ്ഞു.