കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം, അക്രമികളോട് പൊരുതി കുഞ്ഞിനെ തിരിച്ചുപിടിച്ച് അമ്മ, വീഡിയോ

Jul 23, 2020, 4:55 PM IST

ദില്ലിയില്‍ നാല് വയസ്സുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച രണ്ടംഗ സംഘത്തെ നേരിട്ട് അമ്മ. ചൊവ്വാഴ്ച ദില്ലിയില്‍ നടന്ന ഞെട്ടിക്കുന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍. ബൈക്കിലെത്തിയ രണ്ടംഗ സംഘം കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു. യുവതി ഒറ്റയ്ക്ക് ഇത് ചെറുത്തുതോല്‍പ്പിച്ചു. സമീപത്തുണ്ടായിരുന്ന രണ്ട് പേര്‍ തടഞ്ഞുവച്ചതിനാല്‍ ഇവര്‍ ബൈക്ക് ഉപേക്ഷിച്ച് കടന്നുകളഞ്ഞു.