'കാ കാ ചീ ചീ, ബിജെപി ചീ ചീ': പൗരത്വ നിയമ ഭേദഗതിക്കെതിരെ മമത ബാനര്‍ജിയുടെ പുതിയ മുദ്രാവാക്യം, വീഡിയോ

Dec 24, 2019, 6:56 PM IST

ദേശീയ പൗരത്വ ഭേദഗതി നിയമത്തെ പരിഹസിച്ച് മമത ബാനര്‍ജിയുടെ മുദ്രാവാക്യം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. പൗരത്വ ഭേദഗതി നിയമത്തിന്റെ ചുരുക്കരൂപമായ സിഎഎ യെ കാ കാ ചീചി എന്ന് പരിഹസിച്ചാണ് മമത  മുദ്രാവാക്യം മുഴക്കിയത്. ഇന്ത്യയ്ക്ക് വേണ്ടി പോരാടുക എന്ന് കൂട്ടിച്ചേര്‍ത്താണ് മമത മുദ്രാവാക്യം മുഴക്കുന്നത്.