ചൈന കണക്ക് തിരുത്തുന്നു: ആശുപത്രികളില്‍ നിന്ന് കൃത്യമായ കണക്ക് ലഭിച്ചില്ലെന്ന് വാദം

Apr 17, 2020, 11:49 AM IST

കോവിഡിന്റെ പ്രഭാവകേന്ദ്രമായ വുഹാനിലെ മരണസംഖ്യയില്‍ 1290 മരണങ്ങള്‍ കൂടി കൂട്ടിച്ചേര്‍ത്ത് ചൈനീസ് ഭരണകൂടം. നേരത്തെ പല കാരണങ്ങള്‍ കൊണ്ട് റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോയ കണക്കാണ് ഇതെന്നാണ് അധികൃതരുടെ വിശദീകരണം. ഇതോടെ വുഹാനിലെ മാത്രം മരണസംഖ്യ 3869 ആയി. നേരത്തെ മരണപ്പെട്ടതിലും ഇരട്ടിയാളുകള്‍ വുഹാനില്‍ മരിച്ചെന്നാണ് ഇതോടെ മനസിലാവുന്നത്