Feb 4, 2020, 1:47 PM IST
കൊറോണ വൈറസിനെ നേരിടുകയാണ് ചൈന. രാജ്യമൊന്നാകെ വൈറസിനെതിരെ ഒറ്റക്കെട്ടായി നില്‍ക്കുകയാണ്. കൊറോണ ബാധിതരെ തിരിച്ചറിയാനായി വിമാനത്താവളങ്ങളിലും റെയില്‍വെ സ്റ്റേഷനുകളിലും ഉഷ്ണമാപിനി സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ രസകരമായ കാര്യമെന്തെന്നാല്‍ യാത്രക്കാര്‍ വളി വിടുന്നത് ഇ മാപിനിയിലൂടെ അറിയാമെന്നതാണ്. ചൈനീസ് സര്‍ക്കാരിന്റെ തന്നെ മാധ്യമമായ ഗ്ലോബല്‍ ടൈംസ് ആണ് ഇക്കാര്യം ട്വിറ്ററിലൂടെ പുറത്തുവിട്ടത്.