Apr 15, 2020, 4:03 PM IST
പരസ്പരം അക്രമിക്കുന്ന പുള്ളിപ്പുലിയുടെയും പെരുമ്പാമ്പിന്റെയും വീഡിയോ ആണ് ഇപ്പോള്‍ വൈറല്‍. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് 46 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഈ ദൃശ്യങ്ങള്‍ പങ്കുവച്ചത്. ആഫ്രിക്കയിലെ വനാന്തരങ്ങളില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. തന്നെ ചുറ്റിവരിഞ്ഞ പെരുമ്പാമ്പിന്റെ പിടിയില്‍ നിന്നും വിദഗ്ദ്ധമായി പുലി വഴുതി മാറുന്നത് ദൃശ്യങ്ങളില്‍ കാണാം. ഒടുവില്‍ പെരുമ്പാമ്പിന്റെ കഴുത്തില്‍ പിടിമുറുക്കിയ പുള്ളിപ്പുലി അതിനെ കൊല്ലുകയും വലിച്ചിഴച്ചുകൊണ്ടു പോകുകയും ചെയ്തു.