പാറക്കെട്ടിലൂടെ നടന്നയാളെ മറിച്ചിട്ട് കൂറ്റൻ തിരമാല; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

Jan 6, 2020, 6:56 PM IST

കടൽക്കരയിലിരിക്കലും കടൽക്കാറ്റേൽക്കലും എല്ലാം ഇഷ്ടപ്പെടുന്നവരാണ് ഭൂരിഭാഗം പേരും. പക്ഷേ കടൽത്തീരവും തിരമാലയും ചിലപ്പോൾ അപകടങ്ങളും ഉണ്ടാക്കാം. അത്തരത്തിലുള്ള ഒരപകടത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കാലിഫോർണിയയിലെ ബോണി ഡൂൺ ബീച്ചിലാണ് സംഭവം. പാറക്കെട്ടിലൂടെ നടന്ന ഒരാൾ കൂറ്റൻ തിരമാലയിൽപ്പെട്ട് കടലിലേക്ക് വീഴുകയായിരുന്നു. ഇയാളെ പിന്നീട് സുരക്ഷാ ജീവനക്കാർ രക്ഷപെടുത്തി.