ഡൊണാള്‍ഡ് ട്രംപിനെ ജനപ്രതിനിധി സഭ ഇംപീച്ച് ചെയ്തു: നാണംകെട്ട നടപടിയെന്ന് ട്രംപ്

Dec 19, 2019, 9:06 AM IST


അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയം അമേരിക്കന്‍ ജനപ്രതിനിധി സഭ പാസാക്കി. 195 നെതിരെ 228 വോട്ടിനാണ് ഇംപീച്ച്‌മെന്റ് പ്രമേയം പാസായത്. അമേരിക്കന്‍ ജനപ്രതിനിധി സഭ ഇംപീച്ച് ചെയ്യുന്ന മൂന്നാമത്തെ പ്രസിഡന്റാണ് ഡൊണാള്‍ഡ് ട്രംപ്. അധികാര ദുര്‍വിനിയോഗം, യുഎസ് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തല്‍ എന്നീ കുറ്റങ്ങളായിരുന്നു ട്രംപിന് മേല്‍ ചുമത്തിയിരുന്നത്.