ലെസ്ബിയൻ ദമ്പതികളുടെ വീഡിയോ നീക്കം ചെയ്തു; ടിക് ടോക്കിനെതിരെ പ്രതിഷേധം

Dec 7, 2019, 2:28 PM IST

തങ്ങളുടെ വീഡിയോ നീക്കം ചെയ്ത ടിക് ടോക്കിനെതിരെ ട്വീറ്റുമായി ലെസ്ബിയൻ ദമ്പതികൾ. സുന്ദസ് മാലിക്, അഞ്ജലി ചക്ര എന്നീ യുവതികളാണ് തങ്ങളുടെ വീഡിയോ നീക്കം ചെയ്തതിനെതിരെ പ്രതിഷേധവുമായെത്തിയത്. ഇപ്പോൾ അമേരിക്കയിൽ താമസിക്കുന്ന ഇന്ത്യൻ വംശജയായ അഞ്ജലി ചക്രയുടെയും പാകിസ്ഥാൻ വംശജയായ സുന്ദസ് മാലിക്കിന്റെയും നിരവധി ചിത്രങ്ങൾ ഇതിനുമുൻപും സോഷ്യൽ മീഡിയയുടെ മനം കവർന്നിട്ടുണ്ട്.