ബിക്കിനിയിട്ട് നടന്നതിന് വിനോദസഞ്ചാരിയെ പിടികൂടി മാലിദ്വീപ് പൊലീസ്, പീഡനമെന്ന് യുവതി, വീഡിയോ

Feb 9, 2020, 11:39 AM IST

ബിക്കിനി ധരിച്ച വിനോദസഞ്ചാരിയെ മാലദ്വീപ് പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുന്നതിന്റെയും വലിച്ചു കൊണ്ടു പോകുന്നതിന്റെയും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. മാലദ്വീപിലെ മാഫുഷിയിലാണ് സംഭവം നടന്നത്. വീഡിയോ പുറത്തായതോടെ പൊലീസ് നടപടിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്.