സംസ്ഥാനത്ത് ഏറ്റവുമുയര്‍ന്ന പ്രതിദിന വര്‍ധന, 608 പേര്‍ക്ക് കൊവിഡ്; ഒരു മരണം

Jul 14, 2020, 6:11 PM IST

ഇന്ന് 608 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഏറ്റവും കൂടിയ പ്രതിദിന വര്‍ധനയാണിത്. തിരുവനന്തപുരത്ത് മാത്രം 201 രോഗികളാണുള്ളത്. സംസ്ഥാനം അനുദിനം കൊവിഡ് വ്യാപനത്തിന്റെ രൂക്ഷതയിലേക്ക് പോകുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. സമ്പര്‍ക്കത്തിലൂടെ 396 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 26 പേരുടെ ഉറവിടം തിരിച്ചറിഞ്ഞിട്ടില്ല.