ആംബുലന്‍സിന് വഴി കൊടുത്തില്ല; സ്വകാര്യ ബസിന് പതിനായിരം രൂപ പിഴ, ഡ്രൈവര്‍ക്കെതിരെ കേസെടുത്തേക്കും

Oct 18, 2019, 9:24 AM IST

തൃശ്ശൂര്‍ പാലിയക്കര ടോള്‍ പ്ലാസയിലാണ് രോഗിയുമായി പോകുകയായിരുന്ന ആംബുലന്‍സിന് സ്വകാര്യ ബസ് മാര്‍ഗ തടസം സൃഷ്ടിച്ചത്.  ടോള്‍ പ്ലാസയിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് അന്വേഷണം നടത്തുകയും ബസിന് പതിനായിരം രൂപ പിഴ ചുമത്തുകയും ചെയ്തു.