ആറ് മാസത്തിനുള്ളില്‍ നിരവധി പരാതികള്‍, ഓര്‍ത്തഡോക്‌സ് സഭയിലെ മൂന്ന് വൈദികര്‍ക്കെതിരെ നടപടി

Feb 5, 2020, 2:05 PM IST


അനാശാസ്യവും സാമ്പത്തിക തട്ടിപ്പും നടത്തിയതിന്റെ പേരില്‍ മൂന്ന് വൈദികരെ ഓര്‍ത്തഡോക്‌സ് സഭ ആത്മിയ ചുമതലകളില്‍ നിന്ന് നീക്കി. കോട്ടയം ഭദ്രാസനത്തില്‍ പെട്ട മൂന്ന് പേര്‍ക്കെതിരെയാണ് നടപടി. വിശ്വാസികളുടെ പരാതിയില്‍ സഭ അന്വേഷണ കമ്മീഷനെ നിയോഗിച്ചു.