ഷെയ്ന്‍ നിഗത്തിനെതിരായ വിലക്ക്: അഭിനേതാക്കളുടെ സംഘടന ഇടപെട്ട് നിര്‍മ്മാതാക്കളുമായി ചര്‍ച്ച നടത്തും

Nov 30, 2019, 10:10 AM IST

വെയില്‍, കുര്‍ബാനി എന്നീ സിനിമകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ തുടര്‍ന്ന് ഷെയ്ന്‍ നിഗത്തിനെതിരെയുള്ള വിലക്കില്‍ അഭിനേതാക്കളുടെ സംഘടനയായ അമ്മ ചര്‍ച്ച നടത്തും. സംവിധായകരെയും നിര്‍മ്മാതാക്കളെയും ഉള്‍പ്പെടുത്തി ചര്‍ച്ച നടത്തുമെന്ന് അമ്മ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു.