സാമൂഹിക അകലമില്ല, ബസില്‍ നൂറിലേറെ പേര്‍; കണ്ണൂര്‍ എകെജി ആശുപത്രിയിലെ ജീവനക്കാരുടെ യാത്ര ഇങ്ങനെ

May 20, 2020, 12:58 PM IST

സാമൂഹിക അകലം പാലിക്കാതെ എകെജി ആശുപത്രിയിലേക്ക് നൂറോളം ജീവനക്കാരെ ബസില്‍ എത്തിക്കുന്നു. 50ല്‍ താഴെ സീറ്റുള്ള ബസിലാണ് നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ളവരെ കുത്തിനിറച്ച് കൊണ്ടുവരുന്നത്. മറ്റ് ബസുകള്‍ കേടാണെന്നും മൂന്ന് ദിവസമായി ജീവനക്കാരെ കൊണ്ടുവരുന്നത് ഇങ്ങനെ തന്നെയാണെന്നും ഡ്രൈവര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സിപിഎം നിയന്ത്രണത്തിലാണ് എകെജി സഹകരണ ആശുപത്രി പ്രവര്‍ത്തിക്കുന്നത്.