ആലുവ സ്വര്‍ണ കവര്‍ച്ചക്കേസ്; അന്വേഷണത്തിന് സൈബര്‍ സെല്ലും

May 14, 2019, 11:29 AM IST


ആലുവ എടയാറിലെ സ്വര്‍ണ ശുദ്ധീകരണശാലയിലേക്ക് കൊണ്ടുവന്ന 21 കിലോ സ്വര്‍ണം ജീവനക്കാരെ മര്‍ദ്ദിച്ച് മോഷ്ടിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. ഇതിനായി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്. സൈബര്‍ വിദഗ്ധരെക്കൂടി അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.