'കുറ്റകൃത്യങ്ങള്‍ തടയുന്ന നിയമ സംവിധാനങ്ങള്‍ സൃഷ്ടിക്കണം, എങ്കിലേ നിര്‍ഭയയ്ക്ക് നീതി ലഭിക്കൂ': ആനി രാജ

Jan 7, 2020, 5:38 PM IST

കുറ്റകൃത്യങ്ങള്‍ ഇല്ലാതാക്കാന്‍ വധശിക്ഷ കൊണ്ട് സാധിക്കില്ല എന്നതാണ് ഇതുവരെയുള്ള അനുഭവമെന്ന് സിപിഐ നേതാവ് ആനി രാജ. വധശിക്ഷ ഒരു പ്രതിരോധ മാര്‍ഗമല്ല. കുറ്റകൃത്യങ്ങള്‍ തടയുന്ന നിയമസംവിധാനങ്ങള്‍ സൃഷ്ടിക്കണമെന്നും രാഷ്ട്രീയമായ ഇച്ഛാശക്തി സര്‍ക്കാരുകള്‍ കാണിക്കണമെന്നും ആനി രാജ പറഞ്ഞു.