തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക്; സര്‍ക്കാര്‍ തീരുമാനം നാളെ

May 9, 2019, 10:01 PM IST

ഇത്തവണത്തെ തൃശ്ശൂര്‍ പൂരത്തില്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് പങ്കെടുക്കാനാകുമോയെന്ന് നാളെ തീരുമാനമാകും. വിലക്കുമായി ബന്ധപ്പെട്ട് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആനയുടമകളുമായി ചര്‍ച്ച നടത്തി. നിയമോപദേശം തേടിയ ശേഷം ഉചിതമായ തീരുമാനം സര്‍ക്കാര്‍ കൈക്കൊള്ളുമെന്ന് അദ്ദേഹം പറഞ്ഞു.