പുതിയ ചെയര്‍മാന്‍ ഉടനുണ്ടാകും; പാര്‍ട്ടി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് ജോസ് കെ മാണി

May 12, 2019, 3:50 PM IST

കേരള കോണ്‍ഗ്രസിന്റെ പുതിയ ചെയര്‍മാന്‍ ആരെന്ന തീരുമാനം ഉടനുണ്ടാകുമെന്ന് ജോസ് കെ മാണി. തീരുമാനത്തിനായി അധികം കാത്തിരിക്കേണ്ടി വരില്ല. പാര്‍ട്ടി നേതൃത്വം ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും ഇതുവരെ ഈ വിഷയത്തില്‍ ചര്‍ച്ച തുടങ്ങിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.