'വാര്‍ത്താസമ്മേളനത്തില്‍ ഇനിയെങ്ങനെ ഉത്തരം പറയാതിരിക്കും?' പ്രതികരണവുമായി കെ സുരേന്ദ്രന്‍

Aug 6, 2020, 12:20 PM IST

സ്വര്‍ണ്ണക്കള്ളക്കടത്ത് പിടിച്ചതിന്റെ തൊട്ടടുത്ത ദിവസം മുഖ്യമന്ത്രിക്ക് ഇതില്‍ ബന്ധമുണ്ടെന്ന് താന്‍ പറഞ്ഞിരുന്നതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. 2017 ജനുവരി മുതല്‍ സ്വപ്‌നയുമായും ഇടപാടുകളുമായും മുഖ്യമന്ത്രിക്ക് ബന്ധമുണ്ടെന്ന് പറഞ്ഞിരുന്നതായും സുരേന്ദ്രന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.